കള്ളനു കഞ്ഞിവെക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളത്; കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ബിനോയി കോടിയേരി പ്രശ്നത്തിൽ കോണ്‍ഗ്രസും യുഡിഎഫും തനിനിറം ആവർത്തിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. വിഷയത്തിൽ യുഡിഎഫ് നിലപാട് മയപ്പെടുത്തിക്കഴിഞ്ഞു. നിയമസഭയിൽ ഒട്ടകപ്പക്ഷിനയമാണ് അവർ കാണിച്ചതെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

കെ സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്‌

ബിനോയ് കോടിയേരി പ്രശ്നത്തിൽ കോൺഗ്രസ്സും യു. ഡി. എഫും അതിൻറെ തനിനിറം ആവർത്തിച്ചിരിക്കുകയാണ്. പ്രശ്നത്തിൽ അവർ നിലപാട് മയപ്പെടുത്തിക്കഴിഞ്ഞു. നിയമസഭയിൽ ഒട്ടകപ്പക്ഷിനയമാണ് അവർ കാണിച്ചത്. ഒന്നും മിണ്ടാൻ അവർക്കു ധൈര്യമില്ല. ഉമ്മൻചാണ്ടിയുടേയും കുഞ്ഞാലിക്കുട്ടിയുടേയും മക്കളും ഇതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. രമേശ് ചെന്നിത്തലയാണെങ്കിൽ പലതിലും പെട്ടുകിടക്കുകയുമാണ്. കള്ളനു കഞ്ഞിവെക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം