ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ കൂത്തുപറമ്പ് സ്വദേശിനി സന്ദര്‍ശിച്ചത് 12 മണിക്കൂര്‍; ഗുരുതര ആരോപണവുമായി കെ സുധാകരന്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ വധിച്ച കേസിലെ പ്രതികൾക്ക് ജയിലിൽ വഴിവിട്ട സഹായങ്ങൾ ലഭിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരൻ. ഇക്കാര്യങ്ങൾ വിശദീകരിച്ച് സുധാകരൻ ഡിജിപിക്ക് പരാതി നൽകി.

കേസിലെ മുഖ്യപ്രതിയായ ആകാശ് തില്ലങ്കേരിക്ക് കഴിഞ്ഞ ദിവസം മുഴുവൻ കൂത്തുപറന്പ് സ്വദേശിനിയായ പെണ്‍കുട്ടിക്കൊപ്പം ജയിലിൽ കഴിയാൻ ഉദ്യോഗസ്ഥർ അവസരമൊരുക്കിയെന്നാണ് സുധാകരന്‍റെ പരാതി.

മൂന്ന് ദിവസത്തോളം പെണ്‍കുട്ടി ജയിലിൽ കയറിയിറങ്ങിയെന്നും ആരോപണമുണ്ട്. ശുഹൈബ് കേസിലെ പ്രതികളുടെ സെൽ പൂട്ടാറില്ലെന്നും ഇവർക്ക് ജയിലിൽ വലിയ സ്വാതന്ത്ര്യമാണെന്നും സുധാകരന്‍റെ പരാതിയിൽ പറയുന്നു.

കേസിലെ അറസ്റ്റിലായ ആകാശ് അടക്കമുള്ള പ്രതികൾ കണ്ണൂർ സ്പെഷൽ സബ് ജയിലിലാണ് കഴിയുന്നത്. ഇവർക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് വ്യക്തമായതോടെ സിപിഎം പാർട്ടിയിൽ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടും അധികാരത്തിന്‍റെ എല്ലാ തണലിലുമാണ് പ്രതികൾ ജയിലിൽ കഴിയുന്നതെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം