വി എസ്സിന്റെ മുന്‍ പ്രസ്സ് സെക്രട്ടറി മാതൃഭൂമിയിലേക്ക്

1
വടകര: വി.എസ് അച്ചുതാനന്ദന്‍ മുഖ്യ മന്ത്രി ആയപ്പോള്‍ പ്രസ്സ് സെക്രട്ടറി ആയും പ്രതിപക്ഷ നേതാവായപ്പോള്‍ പേര്‍സണല്‍ സെക്രട്ടറിയും ആയിരുന്ന കെ.ബാലകൃഷ്ണന്‍ മാതൃഭൂമി ദിനപ്പത്രത്തില്‍ ജീവനക്കാരനാകുന്നു. ദേശാഭിമാനി പത്രത്തില്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍ ആയിരുന്ന ബാലകൃഷ്ണന്‍ വി.എസ് മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് പേര്‍സണല്‍ സ്റ്റാഫ് അംഗമായാത്.
പാര്‍ട്ടി രഹസ്യങ്ങള്‍ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കുന്നു എന്നാരോപിച്ചായിരുന്നു സി.പി.ഐ.എം ബാലകൃഷ്ണനും സുരേഷും ഉള്‍പ്പടെയുള്ളവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. ഇതേ തുടര്‍ന്നാണ്‌ ഇവര്‍ വി.എസിന്റെ പേര്‍സണല്‍ സ്റ്റാഫില്‍ നിന്നും ഒഴിവായത്. സുരെഷിനോപ്പം ബാലകൃഷ്ണന്‍ ഗള്‍ഫിലേക്ക് പോയിരുന്നെങ്കിലും തിരിച്ചു വരികയായിരുന്നു.
മാതൃഭൂമിയുടെ വടകര ലേഖകനായാണ് ബാലകൃഷ്ണന്‍ ജോലിയില്‍ പ്രവേശിക്കുന്നത്. തിങ്കളാഴ്ച ചുമതലയെല്‍ക്കുമെന്നു അറിയുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം