പ്രശസ്ത പോപ്‌ ഗായഗന്‍ ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയില്‍ എത്തുന്നു

ന്യൂഡല്‍ഹി: ലോകപ്രശസ്ത പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയില്‍ എത്തുന്നു. ലോക സംഗീതയാത്രയുടെ ഭാഗമായി മേയ് 10ന് മുംബൈയില്‍ എത്തുന്ന ബീബര്‍ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ഷോ നടത്തും. പരിപാടിയുടെ ടിക്കറ്റ് വില്‍പ്പന ഫെബ്രുവരി 22ന് ആരംഭിക്കും. 4000 രൂപ മുതലാണ് ടിക്കറ്റ് നിരക്കുകള്‍. ഏഷ്യയില്‍ മുംബൈയെ കൂടാതെ ടെല്‍ അവീവ്, ദുബായ് എന്നിവിടങ്ങളിലുമാണ് പരിപാടി അവതരിപ്പിക്കുന്നത്. 150 പേരടങ്ങുന്ന സംഘത്തിനൊപ്പമാണ് ബീബര്‍ എത്തുന്നത്. പരിപാടിക്ക് ശേഷം, ബീബര്‍ ദില്ലി, ജയ്പ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം