യുവസുന്ദരിക്ക് ശബരിമല കയറാൻ സഹായം വേണം;പിണറായി വിജയന് ശിവാനിയുടെ കത്ത്

Loading...

താൻ ശബരിമല കയറാൻ വരികയാനെന്നും എനിക്ക് സംരക്ഷണം വേണമെന്നും യുവ സുന്ദരികൂടിയായ മാധ്യമ പ്രവർത്തക മുഖ്യമന്ത്രിക്ക് കത്തെഴുതി.. പല കാരണങ്ങളാല്‍ മലകയറാന്‍ മടിക്കുന്ന സ്ത്രീകള്‍ക്ക് മുന്‍ഗാമിയാകുകയാണ് തന്റെ ലക്ഷ്യമെന്നും കത്തില്‍ പറയുന്നു.കശ്മീര്‍ സ്വദേശിനിയായ മാധ്യമപ്രവര്‍ത്തക ശിവാനി സ്പോലിയാണ് പിണറായി വിജയന് കത്തയച്ചിരിക്കുന്നത്. മാത്രമല്ല ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ധീര നിലപാടിനെ അവര്‍ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.

ശബരിമല വിഷയത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. ശബരിമല ക്ഷേത്രം സന്ദര്‍ശിക്കണമെന്ന് തീരുമാനിച്ചതും അങ്ങനെയാണ്. സമൂഹത്തോടുള്ള ഭയം നിമിത്തം ശബരിമല കയറാന്‍ മടിക്കുന്ന സ്ത്രീകള്‍ക്ക് മുന്‍ഗാമിയാകുക എന്ന ലക്ഷ്യമാണ് തനിക്കുള്ള’തെന്നും ഇവര്‍ പറയുന്നു. ശബരിമല കയറാനുള്ള എല്ലാ പിന്തുണയും സംരക്ഷണവും തനിക്കും അതുപോലെ മറ്റ് സ്ത്രീകള്‍ക്കും നല്‍കണമെന്ന അഭ്യര്‍ത്ഥനയോടെയാണ് ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഞാന്‍ ശിവാനി സ്പോലിയ. ജമ്മു കാശ്മീര്‍ ആണ് സ്വദേശം. മാധ്യമപ്രവര്‍ത്തകയായി ഡല്‍ഹിയില്‍ ജോലി നോക്കുന്നു. ശബരിമല ക്ഷേത്രത്തിലേക്ക് പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതിയുടെ ചരിത്ര വിധിയ്ക്കൊപ്പം നില്‍ക്കുന്ന താങ്കള്‍ അഭിനന്ദനമര്‍ഹിക്കുന്നു. ആചാരങ്ങളുടെ പേരില്‍ കാലാകാലങ്ങളായി സ്ത്രീകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന വിവേചനങ്ങള്‍ക്ക് അവസാനം വരുത്താനുള്ള ഒരു ശ്രമം അത്യാവശ്യമായിരുന്നു.

സുപ്രീം കോടി വിധി കേരളത്തില്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ച് മാധ്യമങ്ങളില്‍ നിന്നും അറിയുന്നുണ്ട്. ശബരിമല ക്ഷേത്രത്തില്‍ പോകണമെന്ന് ഞാന്‍ തീരുമാനിക്കുന്നതും അങ്ങനെയാണ്. ഇതുവഴി ശബരിമല വിഷയത്തില്‍ സ്ത്രീകള്‍ക്ക് എന്റെ പിന്തുണ അറിയിക്കാന്‍ ഞാന്‍ ആ?ഗ്രഹിക്കുന്നു. സമൂഹത്തോടുള്ള ഭയം നിമിത്തം മല ചവിട്ടാന്‍ മടിച്ചു നില്‍ക്കുന്ന സ്ത്രീകള്‍ക്ക് മുന്‍ഗാമിയാകാനാണ് ഞാന്‍ ശ്രമിക്കുന്നത്. ഈ വിഷയത്തില്‍ ശക്തമായ നിലപാടെടുത്ത സര്‍ക്കാരിനൊപ്പമാണ് ഞാനും.

പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജിനെപ്പോലെ ചിലര്‍ സുപ്രീം കോടതി വിധിയ്ക്കെതിരാണ് എന്ന് മാധ്യമങ്ങളിലൂടെ അറിയാന്‍ സാധിച്ചു. അദ്ദേഹത്തിന്റെ നിയോജകമണ്ഡലമായ പൂഞ്ഞാറിലൂടെ ശബരിമലയിലേക്ക് സ്ത്രീകളെ കടത്തിവിടില്ല എന്നാണ് അദ്ദേഹത്തിന്റെ നിലപാട് എന്നറിയാന്‍ കഴിഞ്ഞു. അതുകൊണ്ട് ശബരിമല കയറാന്‍ എത്തുമ്പോള്‍ എന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് അങ്ങയോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. എനിക്ക് മാത്രമല്ല അവിടെ എത്താന്‍ ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും പിന്തുണയും സംരക്ഷണവും ആവശ്യമാണ്.’

കഴിഞ്ഞ ദിവസം തൃപ്തി ദേശായി ശബരിമലയിൽ കയറാൻ വരുന്നുണ്ടെന്ന് പറഞ്ഞിരുന്നു. വരുന്നവർക്ക് സംരക്ഷണം കൊടുക്കാൻ സർക്കാർ തയ്യാറാകുമ്പോൾ വിഷയം ഗൗരവമാകുന്നു. സ്ത്രീ പ്രവേശന ഭീഷണി നിലനില്ക്കുന്നതിനാൽ നട അടച്ചിടാൻ തന്ത്രിമാരും ഒരുങ്ങുകയാണ്‌.

Loading...