മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ വി.ജി. വിജയന്‍ അന്തരിച്ചു

കല്‍പറ്റ: മുതിര്‍ന്ന പത്രപ്രവര്‍ത്തകനും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗവുമായ വി.ജി. വിജയന്‍ (56) അന്തരിച്ചു. . ഒരു മാസത്തോളമായി കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്ന് പുലര്‍ച്ചെയാണ്   വൈത്തിരിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.
ജനയുഗം വയനാട് ബ്യൂറോ ചീഫായി പ്രവര്‍ത്തിച്ചു വരികയായിരുന്നു വിജയന്‍. കേരളകൗമുദിയിലും ആകാശവാണിയിലും കൂടാതെ 20 വര്‍ഷത്തോളം  മലയാള മനോരമയിലും  വിജയന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

വയനാട് പ്രസ്സ് ക്ലബ്ബിന്റെ പ്രസിഡന്റും സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹം  പത്രപ്രവര്‍ത്തക യൂണിയന്റെ സംസ്ഥാന വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിണ്ട്.
 പത്രപ്രവര്‍ത്തകന്‍ എന്നതിലുപരി പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും വിജയന്‍ അറിയപ്പെട്ടു. അന്വേഷണാത്മകമായ പത്രപ്രവര്‍ത്തനത്തില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്കി.കോഴിക്കോട് ജനയുഗത്തില്‍ പത്രവിതരണക്കാരനായിട്ടാണു ജോലിയുടെ തുടക്കം. ഗവ: ആര്‍ട്‌സ് കോളേജിലെ പഠനശേഷം കോഴിക്കോട് ജനയുഗത്തില്‍ പത്രാധിപ സമിതി അംഗമായി പ്രവര്‍ത്തിച്ചു.
സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് കല്‍പറ്റ എമിലേയിലെ

വീട്ടുവളപ്പില്‍.ഭാര്യ വനജ അദ്ധ്യാപികയാണ്. മക്കള്‍: അമൃത
(ചെന്നലോട് ഗവ.യുപി സ്‌കൂള്‍ അധ്യാപിക) ,അരുണ (അസി.പ്രൊഫ.സെന്റ് മേരിസ് കോളേജ്, ബത്തേരി).

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം