വനിതാ കോളേജില്‍ ആര്‍ത്തവത്തെ കുറിച്ചുള്ള യുവാവിന്റെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു

കൊച്ചി:  എറണാകുളം സെന്റ് തെരെസാസ് കോളജില്‍ വച്ച് ആര്‍ത്തവത്തെ കുറിച്ച് ജോസഫ് അന്നംകുട്ടി ജോസ് എന്ന ചെറുപ്പക്കാരന്‍ നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. ജോസഫ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വിഡിയോ അതിവേഗമാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

സെന്റ് തെരാസാസ് കോളജിലെ സ്റ്റെയ്ന്‍ ദ സിഗ്മ എന്ന പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ടായിരുന്നു റേഡിയോ ജോക്കിയും മോട്ടിവേഷണല്‍ സ്പീക്കറുമായ ജോസഫിന്റെ പ്രസംഗം. തന്റെ അമ്മയില്‍ നിന്നു കിട്ടിയ കാര്യങ്ങളാണ് ജോസഫ് സരസമായി പെണ്‍കുട്ടികളുടെ മുന്‍പില്‍ അവതരിപ്പിച്ചത്. സ്ത്രീകളെ പറ്റി മസാല കഥകള്‍ കേട്ടല്ല മനസിലാക്കേണ്ടതെന്നും കൗമാര പ്രായം മുതല്‍ സ്ത്രീകളെ സെക്‌സ് സിമ്പലായി കാണുന്നവര്‍ ഓരോ മക്കള്‍ക്കും അമ്മയുടെ പൊക്കിള്‍ കൊടിയുമായുളള ബന്ധം മറന്നു പോകരുതെന്നും ജോസഫ് ഓര്‍മ്മിപ്പിക്കുന്നു.

വിവിധ സാമൂഹ്യ പ്രശ്‌നങ്ങളെക്കുറിച്ച് ജോസഫ് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വിഡിയോകള്‍ക്കെല്ലാം സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രചാരമാണ് ലഭിച്ചത്. ജോസഫിന്റെ ബറീഡ് തോട്ട്‌സ് എന്ന ആത്മകഥയും പ്രശസ്തമാണ്.

https://www.facebook.com/josephannamkuttyjose/videos/910683385755085/

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം