അച്ഛന്റെയും അമ്മയുടെയും ആ ചോദ്യമാണ് താന്‍ സിനിമയിലേക്ക് മടങ്ങി വരാന്‍ കാരണം; അപ്പോള്‍ ഭര്‍ത്താവ് കൂടെയില്ലേ? ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ജോമോള്‍ മറുപടി പറയുന്നു

വിവാഹത്തോടെ സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്ന ജോമോള്‍ എവിടെയായിരുന്നു ഇതുവരെ എന്ന ചോദ്യത്തിന് ഇപ്പോള്‍ അവസാനമായിരിക്കുകയാണ്. വര്‍ഷങ്ങളുടെ ഇടവേളകള്‍ക്ക് ശേഷം സിനിമാ ലോകത്ത് മടങ്ങിയെത്തിയിരിയ്ക്കുകയാണ്. ജോമോള്‍ അഭിനയിച്ച വികെ പ്രകാശിന്റെ  കെയര്‍ഫുള്‍ എന്ന ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിയ്ക്കുകയാണ് .
എന്തായിരുന്നു ഇതുവരെ സിനിമയിലേക്ക് വരാതിരുന്നത് എന്ന ചോദ്യമാണ് ജോമോള്‍ ഇപ്പോള്‍ ആരാധകരില്‍ നിന്നും നേരിടുന്നത് . എന്ത് കൊണ്ട് ഇപ്പോള്‍ തിരിച്ചുവന്നു, ഇതുവരെ വരാതെ നിന്നത് എന്താണ്,  തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള മറുപടി ജോമോള്‍ തന്നെ ഒരു അഭിമുഖത്തില്‍ ആരാധകര്‍ക്ക് നല്‍കി കഴിഞ്ഞിരിക്കുകയാണ്.
2003 ലാണ് ജോമോളും ചന്ദ്രശേഖരന്‍ പിള്ളയും തമ്മിലുള്ള  വിവാഹം കഴിഞ്ഞത്. തുടര്‍ന്ന്‍ ജോമോള്‍ ഹിന്ദു മതം സ്വീകരിയ്ക്കുകയും ഗൗരി എന്ന് പേര് മാറ്റുകയും ചെയ്തു. വിവാഹത്തോട് ജോമോളെ വീട്ടുകാര്‍ക്ക് താല്പര്യമില്ലായിരുന്നു. അതിനാല്‍ തന്നെ വീട്ടുകാരോട് അഭിപ്രായ വ്യത്യാസമുണ്ടായി വീട് വിട്ട് ഇറങ്ങുകയായിരുന്നു.
വിവാഹ ശേഷമാണ് രാക്കിളിപ്പാട്ട് എന്ന ചിത്രമാണ് വിവാഹ ശേഷം അവസാനമായി  അഭിനയിച്ചത്. അതിനു ശേഷം പിന്നെ കുടുംബവും കുട്ടികളുമായി മാത്രം ഒതുങ്ങി ജീവിക്കുകയായിരുന്നു ജോമോള്‍.എങ്കിലും ഇടയ്ക്കൊക്കെ ടിവി ഷോകളിലും മറ്റും വിധികര്‍ത്താവായും അതിഥിയായും എത്താറുണ്ടായിരുന്നു.ഇപ്പോള്‍ സിനിമയിലേക്ക് മടങ്ങിവരാനുണ്ടായ കാരണം ഒരിക്കലും ഭര്‍ത്താവ്‌ അല്ലെന്നാണ് ജോമോള്‍ പറയുന്നത്.  അച്ഛന്റെയും അമ്മയുടെയും നിര്‍ബന്ധമാണ്‌ സിനിമയിലേക്ക് മടങ്ങി വരാനുള്ള കാരണമെന്നാണ് നടി പറയുന്നത്.

നിന്റെ ഫീല്‍ഡ് സിനിമയാണെന്നും ഒരിക്കലും അത് നിര്‍ത്തരുത് എന്നും ജോമോളോട് മാതാപിതാക്കള്‍ പറഞ്ഞത്രെ. മക്കള്‍ വലുതായാല്‍ അവര്‍ അവരുടെ വഴി തേടിപ്പോകും. വലുതായാല്‍ നിന്നെ നോക്കുമെന്ന് എന്താണ് ഉറപ്പ് എന്നും അവര്‍ ചോദിച്ചത്രെ. ആ ചോദ്യം ശരിയാണെന്ന് തോന്നിയത് കൊണ്ടാണ് മടങ്ങി വന്നത് എന്ന് ജോമോള്‍ പറയുന്നു. അപ്പോള്‍ ഭര്‍ത്താവ് ചന്ദ്രശേഖരന്‍ പിള്ള എവിടെ എന്നാണു ആരാധകര്‍ ചോദിക്കുന്നത്. ഈ ചോദ്യത്തിനുള്ള ഉള്ള  ഉത്തരം ജോമോള്‍ നല്കാതിരിക്കില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം