6 എല്‍ഡിഎഫ് എംഎല്‍എമാര്‍ യുഡിഎഫിലെത്തും; ജോണി നെല്ലൂര്‍

johny nelloorതൃശൂര്‍: എല്‍ഡിഎഫ് വിട്ട് ആറ് എംഎല്‍എമാര്‍ യുഡിഎഫില്‍ എത്തുമെന്ന് കേരള കോണ്‍ഗ്രസ്-ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍. അടുത്ത നിയമസഭ സമ്മേളനത്തിന് മുന്‍പ് തന്നെ പ്രമുഖ കക്ഷിയിലെ എംഎല്‍എമാര്‍ യുഡിഎഫിന് ഒപ്പം ചേരും. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണെന്നും ചര്‍ച്ചയില്‍ താനും പങ്കാളിയായിട്ടുണ്ടെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. എല്‍ഡിഎഫ് എന്ന മുന്നണി ഉടന്‍ തന്നെ ശിഥിലമാകും. ഏത് കക്ഷിയാണോ യുഡിഎഫിലേയ്ക്ക് വരുന്നതെന്നോ എംഎല്‍എമാരുടെ പേരുകളോ വ്യക്തമാക്കാന്‍ അദ്ദേഹം തയാറായില്ല. അതു യുഡിഎഫിന്റെ ട്രേഡ് സീക്രട്ടാണെന്നാണ് ജോണി നെല്ലൂര്‍ വ്യക്തമാക്കിയത്. മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് എം.എം.ഹസനും ഇതേ പ്രസ്താവനയുമായി നേരത്തെ രംഗത്തെത്തിയിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം