അവന്‍റെ ഓര്‍മ്മകളെ പോലും അവര്‍ക്ക് ഭയം :ജിഷ്ണു പ്രണോയ്‌‌യുടെ ഓർമകളുമായി നിർമിച്ച സ്മാരകം പൊളിച്ചു നീക്കി

തൃശ്ശൂര്‍  : അവന്‍റെ ഓര്‍മ്മകളെ പോലും അവര്‍ക്ക് ഭയം. ജിഷ്ണു പ്രണോയ്‌‌യുടെ ഓർമകളുമായി നിർമിച്ച സ്മാരകം പൊളിച്ചു നീക്കി. പാമ്പാടി നെഹ്റു എൻജിനീയറിങ് കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയ്‌‌യുടെ ഓർമകളുമായി നിർമിച്ച സ്മാരകം പിഡബ്ല്യുഡി പൊളിച്ചു നീക്കി.

പാമ്പാടി സെന്ററിൽ ഏതാനും മാസങ്ങൾക്കു മുന്‍പാണ് എസ്എഫ്ഐ ജിഷ്ണു പ്രണോയ്ക്കു വേണ്ടി സ്മാരകം നിർമിച്ചത്. ചിലരുടെ പരാതിയെ തുടര്‍ന്ന്  ഇതു നീക്കാൻ നേരത്തേ കലക്ടർ ഉത്തരവിട്ടിരുന്നെങ്കിലും സംഘർഷ സാധ്യത കണക്കാക്കി നടപടി വൈകുകയായിരുന്നു.

ഇന്നു രാവിലെ പൊലീസ് സാന്നിധ്യത്തിൽ ജെസിബി ഉപയോഗിച്ചു സ്മാരകം പൊളിച്ചു മാറ്റുകയായിരുന്നു. സ്മാരകത്തിന്റെ അവശിഷ്ടങ്ങളും നീക്കി. പിഡബ്ല്യുഡി അടക്കം ഒട്ടേറെ പേർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണു ഇതു പൊളിക്കാൻ ഉത്തരവിട്ടത്.

ജൂൺ എട്ടിനകം സ്മാരകം പൊളിക്കണമെന്നായിരുന്നു നിർദേശം. കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ പാമ്പാടിയിൽ കനത്ത പൊലീസ് കാവലിലായിരുന്നു സ്മാരകം പൊളിച്ചുമാറ്റിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം