ജിഷ്ണുവിന്റെ കുടുംബത്തെയും കൂട്ടുകാരെയും അപമാനിക്കുന്നു നെഹ്‌റു കോളേജിന് വേണ്ടി സോഷ്യല്‍ മീഡിയാ ക്യാമ്പയിന്‍. പിന്നില്‍ ആര്?

തൃശ്ശൂർ: കോടികൾ വാരി എറിഞ്ഞ് ജിഷ്ണു പ്രണോയ് വധകേസ് അട്ടിമറിച്ച നെഹ്റു കോളേജ് ചെയർമാൻ കൃഷ്ണദാസിനെ ന്യായീകരിച്ച് സോഷ്യൽ മീഡിയാ ക്യാമ്പയിൻ. എഞ്ചിനിയർ – മെഡിക്കൽകോളേജ് ഉൾപ്പെടെയുള്ള പ്രഫഷണൽ കോളേജ് പ്രവേശനം നടക്കാനിരിക്കേയാണ് ജിഷ്ണു ആത്മഹത്യ ചെയ്തതാണെന്നും സമരം അനാവശ്യമാണെന്നും പറഞ്ഞ് പ്രചരണം ആരംഭിച്ചത്.ജിഷ്ണുവിന്റെത് ആത്മഹത്യയല്ല കൊലപാതകമാണെന്ന കാര്യം എസ്.എഫ് ഐ പ്രചരണം നടത്തിയിരുന്നു.  എന്നാൽ സോഷ്യൽ മീഡിയയിലെ ചില സൈബർ പോരാളികളാണ് നെഹുറു ഗ്രൂപ്പിനെ സഹായിക്കുന്ന ട്രോളുകൾ പ്രചരിപ്പിക്കുന്നത്. അഞ്ച് കോടിയുടെ സ്ക്വോളർഷിപ്പും അറുപതിനായിരത്തിന് പകരം അയ്യായിരം രൂപ ഫീസും പ്രഖ്യാപിച്ച് നെഹുറു ഗ്രൂപ്പ് പരസ്യം നൽകിയതിന് പിന്നാലെയാണ് സോഷ്യൽ മീഡിയ പ്രചാരണവും.ജിഷ്ണുവിന്റെ കൂട്ടുകാർക്ക് ലക്ഷങ്ങളുടെ ബൈക്ക് നൽകി സ്വാധീനിച്ചെന്നും കുടുംബം ജിഷ്ണുവിന്റെ കൊലപാതകമാണെന്ന് പറയുന്നതിന് പിന്നിൽ ചിലരുണ്ടെന്നുമാണ് ട്രോളിലെ പരിവാസം.നെഹുറുകോളേജിൽ ഈ വർഷം അഡ്മിഷൻ കൂടിയെന്നും ട്രോളർമാർ തട്ടി വിടുന്നു.ജിഷ്ണു പ്രണോയ് കേസും അമ്മയുടെയും കുടുംബത്തിന്റെയും സമരം പൊളിക്കാൻ നടത്തിയ  വലിയ ഗൂഡാലോചനയുടെ തുടർച്ചയാണ് സോഷ്യൽ മീഡിയ പ്രചരണം. നേരത്തെ ജിഷ്ണുവിന്റെ ബന്ധുക്കളെയും മധ്യമ പ്രവർത്തകരെയും അപമാനിച്ച് സോഷ്യൽ മീഡിയാ ക്യാമ്പയിന് നേതൃത്വം നൽകിയവർ തന്നെയാണ് ഇപ്പോൾ നെഹുറു ഗ്രൂപ്പിന് വേണ്ടി രംഗത്തുള്ളത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം