ജിഷ്ണുവിന്‍റെ ആത്മഹത്യ; അധ്യാപകരുടെ പ്രതികാരമോ? കൂടുതല്‍ തെളിവുകളുമായി വിദ്യാര്‍ഥികള്‍ രംഗത്ത്

കൊച്ചി: പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയായ ജിഷ്ണുവിന്റെ മരണത്തില്‍ പ്രതിഷേധം ശക്തമാകുന്നു. വിദ്യാര്‍ത്ഥികളും പൂര്‍വ വിദ്യാര്‍ഥികളുമടക്കം നിരവധിപേരാണ് മാനേജ്മെന്റിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. കോളേജിനെ പറ്റിയും അവിടുത്തെ അനുഭവങ്ങളെ പറ്റിയുമൊക്കെ ഞെട്ടിക്കുന്ന വിവരങ്ങളാണ്

സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചുകൊണ്ടിരിക്കുന്നത്.
അതോടൊപ്പം നെഹ്‌റു കോളേജില്‍ ‘വട്ടോളി’ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന അധ്യാപകന്റെ ചിത്രം പ്രമുഖ സംവിധായകന്‍ ആഷിഖ് അബു ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. കോളേജിലെ ഗുണ്ടയാണ് ഇയാള്‍ എന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ‘ഇതാണ് ഭായ് അവസ്ഥ’ എന്ന് പറഞ്ഞുകൊണ്ട് ഒരു വിദ്യാര്‍ത്ഥി അയച്ച ചിത്രമാണ് ഇത് എന്ന് പറഞ്ഞുകൊണ്ടാണ് ആഷിഖ് അബുവിന്റെ പോസ്റ്റ്. വിദ്യാര്‍ത്ഥികള്‍ ഒന്നിച്ച് എഴുന്നേറ്റു നിന്നാല്‍ ലോകം മാറുമെന്നും അതാണ് ചരിത്രമെന്നും സംവിധായകന്‍ പോസ്റ്റില്‍ പറയുന്നു. നിരവധി കമന്റുകളാണ് കോളേജിനെ സംബന്ധിച്ചും ‘വട്ടോളി’യെ കുറിച്ചും ആഷിഖ് അബുവിന്റെ പോസ്റ്റിനു താഴെ വരുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം