ജിഷ്ണു കേസ്; സിബിഐ അന്വേഷിക്കും

ന്യൂഡൽഹി: ജിഷ്ണു പ്രണോയ് കേസ് അന്വേഷിക്കാമെന്ന് സിബിഐ സുപ്രീംകോടതിയില്‍ നിലപാടറിയിച്ചു.

ഇന്ന് കേസ് പരിഗണനയ്ക്ക് വന്നപ്പോഴാണ് സിബിഐ തങ്ങളുടെ നിലപാട് തിരുത്തിയത്. തങ്ങൾ ഏറ്റെടുക്കാൻ തക്ക പ്രാധാന്യമുള്ള കേസാണിതെന്ന് കരുതുന്നില്ലെന്ന നിലപാടിലായിരുന്നു സിബിഐ.

എന്നാൽ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കേസ് ഏറ്റെടുക്കുമെന്ന് കേന്ദ്ര സർക്കാർ കൂടി വ്യക്തമാക്കിയതോടെയാണ് സിബിഐ ഇന്ന് നിലപാട് തിരുത്തിയത്. കേസിൽ സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

അതേസമയം കേസ് ഏറ്റെടുക്കുന്നതിൽ ഇത്രയും കാലതാമസം വരുത്തിയ സിബിഐക്കെതിരേ കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. ഇത്രയും കാലതാമസം കേസിലെ പ്രധാന തെളിവുകൾ ഇല്ലാതാക്കില്ലേ എന്ന് കോടതി ചോദിച്ചു.

കേസിൽ സിബിഐ അന്വേഷണം വേണമെന്ന ഉറച്ച നിലപാടിലായിരുന്നു സംസ്ഥാന സർക്കാർ. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നൽകിയിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

ഇതോടെ വിഷയത്തിൽ കോടതി കേന്ദ്രത്തിന്‍റെ അഭിപ്രായവും തേടി. പിന്നാലെയാണ് കേസ് ഏറ്റെടുക്കുന്നതിൽ തടസമില്ലെന്ന് കേന്ദ്ര സർക്കാരും കോടതിയെ അറിയിച്ചത്. ഇതോടെ കേസ് ഏറ്റെടുക്കാൻ സിബിഐ നിർബന്ധിതരാവുകയായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം