കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരിയെ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ;ബ്യൂട്ടി പാര്‍ലറില്‍ മേക്കപ്പില്‍ ഏര്‍പ്പെട്ടുകൊണ്ടുള്ള രാജേശ്വരിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

എറണാകുളം:പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരിയുടെ ധൂര്‍ത്തിനും ആഢംബരത്തിനും ഏറ്റവും പുതിയ ഉദാഹരണം കൂടി  പുറത്തെത്തിയിരിക്കുന്നു. ബ്യൂട്ടി പാര്‍ലറില്‍ പോയി ഒരുങ്ങുന്ന രാജേശ്വരിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍  പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

മുടി സ്‌ട്രെയിറ്റ്‌ ചെയ്യുന്നതിന്റെയും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിന്റെയുമെല്ലാം ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിന് സര്‍ക്കാരില്‍ നിന്നും മറ്റു പ്രമുഖരില്‍ നിന്നുമെല്ലാം നിരവധി ധനസഹായങ്ങള്‍ പലപ്പോഴായി ലഭിച്ചിരുന്നു, ഇപ്പോഴും ലഭിച്ചുകൊണ്ടുമിരിക്കുന്നു.

എന്തു വന്നാലും അമ്മ തോന്നും പോലെയേ ജീവിക്കൂവെന്നും ഇനി ആരെക്കൊണ്ടും അത് മാറ്റാന്‍ പറ്റുമെന്ന് തോന്നുന്നില്ലെന്നും കൊല്ലപ്പെട്ട ജിഷയുടെ സഹോദരി ദീപ തന്നെ ഒരിക്കല്‍ പറയുകയുണ്ടായി.മിക്കപ്പോഴും രാജേശ്വരിയുടെ  പുറം യാത്രകള്‍ കാറിലാണെന്നും  ദീപ പറഞ്ഞിരുന്നു.എന്നാല്‍ ജിഷയുടെ അച്ഛന്‍ പാപ്പു ഒറ്റപ്പെട്ട ജീവിതം നയിച്ച് ഒടുവില്‍ വേണ്ടത്ര ചികിത്സ  പോലും കിട്ടാതെയാണ് മരിച്ചത്.

പണം പലവഴിക്കായി പ്രവഹിച്ചതോടെ ധൂര്‍ത്തിന്റെ പര്യായമായി മാറിയിരിക്കുകയാണ് ജിഷയുടെ അമ്മ രാജേശ്വരിയെന്ന് തെളിയിക്കുന്ന നിരവധി റിപ്പോര്‍ട്ടുകളും നേരത്തെ  പുറത്തുവന്നിരുന്നു.

അടുത്തിടെ രാജേശ്വരി തങ്ങളെക്കൊണ്ട് വീട്ടുപണി വരെ ചെയ്യിക്കുന്നുവെന്ന് അവരുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന വനിതാ കോണ്‍സ്റ്റബിള്‍മാരുടെ പരാതിയെതുടര്‍ന്ന് സുരക്ഷ റദ്ദാക്കുകയും ചെയ്തിരുന്നു.

എന്നാല്‍ താന്‍ വളരെ സാധാരണമായ ജീവിതമാണ് നയിക്കുന്നതെന്നും തന്നെക്കുറിച്ച് പ്രചരിക്കുന്നതെല്ലാം വ്യാജ വാര്‍ത്തകളാണെന്നുമാണ് രാജേശ്വരി വിവാദങ്ങളോടെല്ലാം പ്രതികരിച്ചിട്ടുള്ളത്.എന്‍റെ പെരുമ്പാവൂര്‍ എന്ന ഫേസ്ബുക്ക് പേജിലാണ് ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ചിത്രങ്ങളെല്ലാം സോഷ്യല്‍മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കുകയാണെന്നും പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം