ആളുകളുടെ തിരക്ക്​ മൂലം ജിയോ വെബ്​സൈറ്റ്​ പ്രവർത്തനരഹിതമായി

ന്യൂഡൽഹി:  ജിയോ വെബ്​സൈറ്റ്​ പ്രവർത്തനരഹിതമായി. റിലയൻസ്​ ജിയോയുടെ പുതിയ മൊബൈല്‍ ഫോൺ ബുക്ക്​ ചെയ്യാനുണ്ടായ തിരക്കിലാണ് വെബ്​സൈറ്റ്​ പ്രവർത്തനരഹിതമായത്. വ്യാഴാഴ്​ച വൈകീട്ട്​ അഞ്ചുമുതലാണ്​ ബുക്കിങ്​​ അനുവദിച്ചിരുന്നത്​. ആളുകളുടെ തിരക്ക്​ മൂലം ആർക്കും വെബ്​സൈറ്റിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല.

500 രൂപ നൽകിയാണ്​ ഫോൺ ബുക്ക്​ ചെ​യ്യേണ്ടത്​. ബാക്കി തുകയായ 1000 രൂപ ഫോൺ ലഭിക്കുമ്പോൾ നൽകിയാൽ മതി. മൂന്നുവർഷം ഇൗ ഫോൺ ഉപയോഗിച്ചുകഴിഞ്ഞ്​ തിരിച്ചേൽപ്പിച്ചാൽ1500 രൂപ മടക്കിനൽകുമെന്നും കമ്പനി വാഗ്​ദാനം ചെയ്​തിരുന്നു. ഫലത്തിൽ സൗജന്യഫോൺ എന്നതാണ്​ കമ്പനിയുടെ ഒാഫർ. വെബ്​സൈറ്റ്​ തകർന്നതിനെതുടർന്ന്​ എത്രപേർ ഫോൺ ബുക്ക്​ ചെയ്​തു എന്ന്​ ഒൗദ്യോഗികമായി അറിയിക്കാൻ കമ്പനിക്ക്​ സാധിച്ചിട്ടില്ല. അതേസമയം, രാജ്യത്തെ റിലയൻസ്​ സ്​റ്റോറുകൾ വഴിയും ഫ്രാഞ്ചൈസികൾ വഴിയും ഫോൺ ബുക്കിങ്​​ നടന്നിരുന്നു.

ആദ്യ വര്‍ഷം 100 ദശലക്ഷം ഫോണുകള്‍ വിപണിയിലെത്തിക്കാനാണ്‌ കമ്പനി ലക്ഷ്യമിടുന്നത്‌. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ സേവനങ്ങളാണ്‌ ഫോണിനെ മറ്റു ഫോണുകളില്‍നിന്ന്‌ വ്യത്യസ്‌തമാക്കുന്നത്‌. മാസം 153 രൂപയ്‌ക്ക്‌ പരിധിയില്ലാത്ത കോളും 500 എം.ബി. ഡേറ്റയും കമ്പനി ഉപയോക്‌താക്കള്‍ക്ക്‌ വാഗ്‌ദാനം ചെയ്യുന്നുണ്ട്‌. ഉയര്‍ന്ന ഡേറ്റ ആവശ്യമുള്ളവര്‍ക്ക്‌ കമ്പനിയുടെ മറ്റു പ്ലാനുകളെ ആശ്രയിക്കാം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം