ജിയോ ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത 509 രൂപയുടെ റീചാര്‍ജില്‍ 224 ജിബി 4ജി ഡാറ്റ നാലു മാസത്തേക്ക്

ജിയോ ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. 509 രൂപയുടെ റീചാര്‍ജില്‍ 224 ജിബി 4ജി ഡാറ്റ നാലു മാസത്തേക്ക് .സൗജന്യ സേവനങ്ങള്‍ക്കും ഓഫറുകള്‍ക്കുമൊടുവില്‍ പുതിയ നിരക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് ജിയോ. ജിയോയുടെ വൈഫൈ ഡിവൈസായ ജിയോഫൈ ഉപഭോക്താക്കള്‍ക്ക് വേണ്ടിയാണ് കമ്പനിയുടെ പുതിയ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. 509 രൂപയുടെ റീചാര്‍ജില്‍ 224 ജിബി 4ജി ഡാറ്റയാണ് ജിയോഫൈ ഉപഭോക്താക്കള്‍ക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

ജിയോയുടെ വൈഫൈ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി പുതിയ ഓഫർ അവതരിപ്പിച്ചതെന്നാണ്​ റിപ്പോർട്ടുകൾ. 309 രൂപക്ക്​ മൂന്ന്​ മാസത്തേക്ക്​ ജിയോ നൽകിയ ​സൗജന്യ സേവനം ജൂലൈ 31ന്​ അവസാനിക്കും. കഴിഞ്ഞ സെപ്തംബറിലാണ്​ ജിയോ ഇന്ത്യയിൽ സേവനം ആരംഭിച്ചത്​. ആദ്യത്തെ ആറ്​ മാസത്തേക്കാണ്​​ ജിയോ സൗജന്യ സേവനം നൽകിയത്​. പിന്നീട്​ സമ്മർ സർപ്രെസ്​, ധൻ ധനാ നൻ തുടങ്ങിയ ഓഫറുകളിലൂടെ ജിയോ അൺലിമിറ്റഡ്​ സേവനം നീട്ടി നൽകുകയായിരുന്നു. പ്രതിദിനം 4ജി വേഗതയിൽ ഒരു ജിബി ഡാറ്റ, അൺലിമറ്റഡ്​ കോളുകൾ, എസ്എംഎസ്​, ജിയോ ആപ്സ്​ സേവനം എന്നിവയാണ്​ കമ്പനി നൽകിയിരുന്നത്​. 509 രൂപയുടെ ഓഫറിനു പുറമെ 149 രൂപ, 309 രൂപ, 999 രൂപ തുടങ്ങിയവയുടെ റീച്ചാര്‍ജുകളും ജിയോ നിലനിര്‍ത്തിയിട്ടുണ്ട്.

പുതിയ ജിയോഫൈ വാങ്ങുന്നവര്‍ക്കാണ് 509 രൂപക്ക് 224 ജിബി ഡാറ്റ ലഭിക്കുക. 309 രൂപയുടെ പാക്കേജിന്റെ കാലാവധി ജൂലൈ 31 ന് അവസാനിക്കാനിരിക്കെയാണ് പുതിയ ഓഫര്‍ ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ജിയോഫൈ ഡിവൈസ് വാങ്ങുന്നവര്‍ക്ക് പുതിയ ജിയോ സിം കാര്‍ഡും ലഭിക്കും. ഈ ഓഫര്‍ ലഭിക്കാന്‍ ആദ്യം 99 രൂപയുടെ പ്രൈം സബ്‍സ്ക്രിപ്ഷന്‍ എടുക്കണം. തുടര്‍ന്ന് 509 രൂപയുടെ റീചാര്‍ജ് ചെയ്യുക. ഇത് പൂര്‍ത്തിയാക്കിയാല്‍ നാലു മാസത്തേക്ക് പ്രതിദിനം രണ്ടു ജിബി എന്ന നിരക്കില്‍ 224 ജിബി ഡാറ്റ ലഭിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം