റീചാര്‍ജ് ചെയ്യാത്ത സിമ്മുകളിലെ സേവനം ജിയോ അവസാനിപ്പിക്കുന്നു

റീചാര്‍ജ് ചെയ്യാത്ത സിമ്മുകളിലെ സേവനം ജിയോ അവസാനിപ്പിക്കുന്നു. കണക്ഷന്‍ റദ്ദാക്കുന്നത് സംബന്ധിച്ച്‌ ജിയോ നിലവില്‍ ഉപയോക്താക്കള്‍ക്ക് മെസേജ് അയക്കുന്നുണ്ട്. ഇതിനുശേഷവും റീചാര്‍ജ് ചെയ്യാത്തവരുടെ കണക്ഷന്‍ ഘട്ടം ഘട്ടമായിട്ടാണ് റദ്ദാക്കുക. ധന്‍ ധനാ ധന്‍ ഓഫറാണ് നിലവില്‍ ജിയോ സിമ്മുകളില്‍ ലഭ്യമായിട്ടുള്ള പ്ലാന്‍. പ്രൈം അംഗത്വം എടുക്കാത്തവര്‍ക്കും എടുത്തവര്‍ക്കും ഓഫര്‍ ലഭ്യമാണ്. ഇതുവരെ സിം റീചാര്‍ജ് ചെയ്യാത്തവര്‍ക്ക് (നിലവില്‍ സിം ആക്ടിവേറ്റ് ആണെങ്കില്‍) 408 രൂപയ്ക്ക് 84 ദിവസത്തേക്ക് പ്രതിദിനം 1 ജിബി 4ജി പരിധിയില്‍ ജിയോ ഉപയോഗം തുടരാം. 408 രൂപയില്‍ 99 രൂപ പ്രൈം അംഗത്വത്തിനും 309 രൂപ ഓഫറിനുമാണ്. പ്രൈം അംഗത്വം ഉള്ളവര്‍ 309 രൂപ റീചാര്‍ജ് ചെയ്താല്‍ മതിയാകും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം