കായിക താരങ്ങളുടെ ശ്വാസം മുട്ടിക്കുന്ന മാധ്യമ ‘പ്രഫഷണലിസം’ വേണോ? ജീന പോള്‍

കായിക താരങ്ങളുടെ ശ്വാസം മുട്ടിക്കുന്ന മാധ്യമ ‘പ്രഫഷണലിസം’ വേണോഎന്ന്  പ്രമുഖ സ്പോര്‍ട്സ്‌ ജേര്‍ണലിസ്റ്റ്  ജീന പോള്‍ ചോദിച്ചു.

ജീനയുടെ  ഫേസ് ബുക്ക്‌ കുറിപ്പ് …..

 

കുട്ടികള് ഓടിക്കിതച്ച് വരുമ്പോള് തന്നെ അവരുടെ പ്രതികരണം എടുക്കണോ?

സംസ്ഥാന സ്കൂള് മീറ്റില് വര്ഷങ്ങളായി കാണുന്ന കാഴ്ചയാണിത്. 100,200,1,500,3,000,5,000ഒക്കെ ഓടി ഫിനിഷ് ചെയ്തു അവന്/അവള് എത്തുമ്പോള് ശ്വാസം വിടാന് സമയം നല്കാതെ ബൈറ്റ് എടുക്കുന്നത് ശരിയോ? ഇതാണോ പ്രഫഷണലിസം?

ഓടിയെത്തുന്നവര് അവരുടെ പ്രകടനം റെക്കോര്ഡാണോ എന്നൊക്കെ അറിയും മുമ്പ് പ്രതികരിക്കും, അല്ല പ്രതികരിപ്പിക്കും. കുട്ടികള്ക്ക് അവരുടെ മുഖം ടിവിയില് കാണുന്നത് താല്പര്യമാണ്. പക്ഷെ അവരുടെ അണപ്പ് മാറും മുമ്പേ എന്തിനാണ് ഈ പരക്കം പാച്ചില് എന്ന് ഞാന് ഉള്പ്പെടെയുള്ള മാധ്യമപ്രവര്ത്തകര് ചിന്തിക്കണം.

ഒരു അത്ലീറ്റ് ഫിനിഷ് ചെയ്തത ശേഷം 17 മീറ്റര് കൂടി പോകേണ്ടതുണ്ട് , എന്നാലെ ആ ഓട്ടത്തിന്റെ താളം ശരിയാകൂ. അതുപോലും നല്കാതെയാണ് പടയോട്ടം.
ഇക്കാര്യത്തില് സംഘാടകരും ജാഗ്രത കാട്ടേണ്ടതുണ്ട്. ഓടിയെത്തിയവരെ വിശ്രമശേഷമേ മാധ്യമങ്ങള്ക്ക് മുന്നിലെത്തിക്കാവൂ എന്ന രീതിയില് കാര്യങ്ങള് ക്രമീകരിക്കണം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം