ജയസുര്യയുടെ പാസ്പോര്‍ട്ട് പുതുക്കുന്നതിനുള്ള അപേക്ഷ വിജിലന്‍സ് കോടതി മാറ്റിവച്ചു

കൊച്ചി: നടന്‍ ജയസുര്യ പാസ്‌പോര്‍ട്ട് പുതുക്കാന്‍ അനുവധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷ മുവാറ്റുപുഴ വിജിലന്‍സ് കോടതി പരിഗണിക്കുന്നത് മാര്‍ച്ച് 12ലേക്ക് മാറ്റി. ചെലവന്നൂര്‍ കായല്‍ കൈയേറ്റ കേസ് നിലനില്‍ക്കുന്നതിനാല്‍ പാസ്‌പോര്‍ട്ട് പുതുക്കാന്‍ വിജിലന്‍സ് കോടതിയുടെ അനുമതി ആവശ്യമാണ്. ഇതിനാണ് ജയസൂര്യ കോടതിയെ സമീപിച്ചത്. എന്നാല്‍, കേസ് പരിഗണിച്ച കോടതി അടുത്ത മാസത്തേക്ക് മാറ്റി വെയ്ക്കുകയായിരുന്നു.

കൊച്ചുകടവന്ത്ര ഭാഗത്ത് ജയസൂര്യ ചിലവന്നൂര്‍ കായല്‍ പുറമ്പോക്ക് കൈയേറി സ്വകാര്യ ബോട്ടുജെട്ടിയും ചുറ്റുമതിലും 3000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടും നിര്‍മിച്ചെന്നും തീരദേശ സംരക്ഷണ നിയമവും മുനിസിപ്പല്‍ കെട്ടിട നിര്‍മാണ ചട്ടവും ലംഘിച്ചെന്നും കാണിച്ചെന്നുമായിരുന്നു നടനെതിരായ പരാതി. തുടര്‍ന്ന്, ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് കൈയറ്റം നടന്നതായി റിപ്പോര്‍ട്ട് നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ 14 ദിവസത്തിനകം നിര്‍മാണം സ്വന്തം ചെലവില്‍ പൊളിച്ച് മാറ്റാന്‍ 2014 ഫെബ്രുവരി 28ന് നഗരസഭ ഉത്തരവിട്ടിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം