സംഭവ ബഹുലമായ ഒരു പ്രണയകാലം ;ഒടുവില്‍ വിലക്കുകള്‍ മറികന്നു…എല്ലാം തുറന്ന് പറഞ്ഞ് പാര്‍വതി

കൊച്ചി:  മലയാള സിനിമയിലെ ഭാഗ്യ ജോഡികളുടെ വിവാഹ വാർഷികമായിരുന്നു  ഇന്നലെ, സെപ്റ്റംബര്‍ പത്തിന്. മാതൃകാ ദമ്പതികളാണ് ജയറാമും പാര്‍വ്വതിയും.ഈ ഭാഗ്യ ജോഡികളുടെ സംഭവ ബഹുലമായ ഒരു പ്രണയമായിരുന്നു .

ഇരുപത്തിയഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ പാർവ്വതി ഒരു കാര്യം തുറന്നു പറയുന്നു.

വായന, നൃത്തം, യാത്ര എന്നിവയാണ് പാര്‍വ്വതിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള മൂന്ന് കാര്യങ്ങള്‍.യാത്രയ്ക്കിടയില്‍ ഞാന്‍ പ്രകൃതിയെ കുറിച്ച് വര്‍ണ്ണിയ്ക്കുമ്പോള്‍ മക്കള്‍ കളിയാക്കും.

മക്കള്‍ക്കൊപ്പം ജയറാമും കൂടി കളിയാക്കുമ്പോള്‍ എനിക്ക് സങ്കടം തോന്നു. പക്ഷെ അതൊക്കെ ഞാന്‍ ആസ്വദിക്കാറുണ്ട്- പാര്‍വ്വതി പറഞ്ഞു.ജയറാമുമൊത്തുള്ള വിവാഹം പാര്‍വ്വതിയുടെ വീട്ടുകാര്‍ക്ക് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. ഒടുവില്‍ വിലക്കുകള്‍ മറികടന്ന് നാല് വര്‍ഷത്തെ പ്രണയം 1992 ല്‍ വിവാഹത്തിലേക്ക് കടന്നു.

ജയറാമുമായുള്ള വിവാഹത്തിന് ശേഷം പൂര്‍ണമായും സിനിമ ഉപേക്ഷിച്ച പാർവ്വതി പക്ഷെ നൃത്തത്തിന് വേണ്ടി സമയം കണ്ടെത്തി. അതിന് ജയറാമിന്റെ പൂര്‍ണ പിന്തുണയും ഉണ്ടായിരുന്നു. അഭിനയിക്കാനില്ല എന്ന് പറഞ്ഞത് പാര്‍വ്വതി തന്നെയാണെന്നും പാർവ്വതി പറയാൻ മടിച്ചില്ല.അച്ഛന്റെയും അമ്മയുടെയും ആഗ്രഹപ്രകാരമാണ് അഭിനയിച്ചത് എന്നാണ് പാര്‍വ്വതി പറഞ്ഞത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം