ഒളിമ്പിക്സ് വേദിയില്‍ മരണത്തെ മുന്നില്‍ കണ്ടു; മലയാളി താരം ജൈഷ

jaishaറിയോ ഡി ജനീറോ : ഒളിമ്പിക്സ് വേദിയിൽ മരണത്തെ മുന്നിൽ കണ്ടതായി മലയാളി അത്‌ലറ്റ് ഒ. പി ജൈഷ മാധ്യമപ്രവർത്തകരോട് പറഞ്ഞു. റിയോ ഒളിമ്പിക്സ് മത്സരത്തിനിടെ കുടിവെള്ളം പോലും നൽകാൻ ഇന്ത്യൻ അധികൃതർ ശ്രമിച്ചില്ലെന്നാണ് ജൈഷയുടെ ആരോപണം. വെള്ളം പോലും ലഭിക്കാതെ ഓട്ടം തുടർന്ന താൻ മരിക്കുമെന്നാണ് കരുതിയതെന്ന് ജിഷ പറയുന്നു. മത്സരാർത്ഥികൾ നാല്പത്തിരണ്ടു കിലോമീറ്റർ ദൂരം ഓടുന്ന മാരത്തോണിൽ ഓരോ രണ്ടരകിലോമീറ്റർ ദൂരത്തിലും അത്ലറ്റുകൾക്ക് കുടിവെള്ളം നൽകേണ്ട സൗകര്യങ്ങൾ എല്ലാ രാജ്യങ്ങളും ഒരുക്കാറുണ്ട്. പക്ഷെ അതതു ഡസ്കുകളിൽ ഇന്ത്യൻ അധികൃതർ ഒരുക്കിയത് ദേശീയപതാകയും, രാജ്യത്തിന്റെ പേരെഴുതിയ ബോർഡും മാത്രമാണ്. ഐ.എ. എ. എഫ് നിയമം അനുസരിച്ച്, ഒഫീഷ്യൽ റീഫ്രെഷ്മെന്റ് പോയന്റുകൾ കൂടാതെ, ഓരോ രാജ്യവും സ്വന്തം താരങ്ങൾക്കായി ഒഫീഷ്യൽ ഡെസ്‌ക്കുകൾ സ്ഥാപിക്കണമെന്നും, മറ്റു രാജ്യങ്ങളുടെ ഒഫീഷ്യൽ ഡെസ്കുകളിൽ നിന്ന് സഹായം സ്വീകരിക്കരുത് എന്നും നിയമമുണ്ട് എന്നാൽ ഇന്ത്യൻ അധികൃതർക്ക് ഇതൊന്നും ബാധകമല്ലായിരുന്നെന്ന് ജിഷ വെളിപ്പെടുത്തി.

ബെയ്ജിംഗ് ഒളിമ്പിക്സിൽ രണ്ടു മണിക്കൂർ മുപ്പത്തിനാല് മിനിറ്റു കൊണ്ട് മാരത്തോൺ പൂർത്തിയാക്കിയിട്ടുള്ള ജൈഷ, പക്ഷെ റിയോയിൽ പതിമൂന്നു മിനിറ്റിൽ കൂടുതൽ എടുത്താണ് ഓട്ടം പൂർത്തിയാക്കിയത്. നിർജ്ജലീകരണം മൂലം തളർന്ന താരം ഫിനിഷിങ് ലൈനിൽ തളർന്നു വീഴുകയായിരുന്നു. ഇന്ത്യൻ താരം തളർന്നു വീണത് കണ്ടു ഒളിമ്പിക് കമ്മിറ്റി വളണ്ടിയേഴ്‌സ് അവരെ സഹായിച്ചു എന്നാൽ ഇന്ത്യൻ ഒളിമ്പിക് കമ്മിറ്റി ഡോക്ടറോ ബന്ധപ്പെട്ട മറ്റു ഉദ്യോഗസ്ഥരോ ആ സമയത്ത് അവിടെ ഉണ്ടായിരുന്നിമില്ല. മയങ്ങി വീണ താരം മൂന്നു മണിക്കൂർ കഴിഞ്ഞാണ് പൂർവ്വസ്ഥിതി പ്രാപിച്ചത്. ആവശ്യത്തിന് വെള്ളം പോലും ലഭിക്കാതെ താനെങ്ങിനെയാണ് ഫിനിഷിങ് ലൈനിൽ എത്തിയതെന്ന് പോലും അറിയില്ലെന്ന് ജൈഷ പിന്നീട് പ്രതികരിച്ചു.

ഒളിമ്പിക്സിന് പോയ കേന്ദ്രമന്ത്രിയെ ഒളിമ്പിക് കമ്മിറ്റി വിലക്കിയതും, ഇന്ത്യൻ ഒളിമ്പിക് കമ്മിറ്റി അധികൃതരുടെ സുഖവാസവും എല്ലാം വിവാദങ്ങളായി തുടരവേയാണ് ജൈഷയോടുള്ള അവഗണന പുറത്ത് വരുന്നത്. ഒളിമ്പിക്സിന് പോകുന്ന താരങ്ങളെ എകണോമി ക്ലാസ്സിൽ ഇരുത്തി , ഒഫീഷ്യലുകൾ ബിസിനസ് ക്ലാസ്സിൽ സഞ്ചരിച്ചതും വിവാദമായിരുന്നു. മെഡൽ നേടുന്നവരെ രാജ്യം ആഘോഷത്തോടെ സ്വീകരിക്കുമ്പോൾ, അധികൃതരുടെ അനാസ്ഥ മൂലം തളരുന്ന താരങ്ങളെ ആരും ശ്രദ്ധിക്കാറുമില്ല. മറ്റു രാജ്യങ്ങൾ സ്വന്തം കായികതാരങ്ങൾക്ക് പൂർണ്ണപിന്തുണ നൽകി നേട്ടം കൊയ്യുമ്പോൾ, ഇന്ത്യയിൽ നിന്നുള്ള ഒളിമ്പിക്സ് യാത്ര സംഘാടകർക്ക് സുഖിക്കാൻ വേണ്ടിയുള്ള അവസരം മാത്രമായി മാറുകയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം