സൂപ്പര്‍ താരം ജാക്കി ചാന്‍റെ മകള്‍ അന്തി ഉറങ്ങുന്നത് തെരുവില്‍;സ്വവര്‍ഗാനുരാഗിയായ പങ്കാളിക്കൊപ്പം ജീവിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടതാണ് കാരണം

ലണ്ടൻ: സ്വവര്‍ഗാനുരാഗിയായത് കൊണ്ട്  ജാക്കി ചാന്‍റെ  മകള്‍ പെരുവഴിയില്‍. അന്തി ഉറങ്ങുന്നത് തെരുവിലും പാലത്തിന്റെ അടിയിലുമായി. സ്വവര്‍ഗാനുരാഗിയായ പങ്കാളിക്കൊപ്പം ജീവിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടതു മൂലമാണ് ജാക്കി ചാന്റെ 18 കാരിയായ മകള്‍ക്ക് ഈ അവസ്ഥ ഉണ്ടായത്.

ജാക്കി ചാന്റെ വിവാഹോദര ബന്ധത്തില്‍ ഉണ്ടായ മകള്‍ എറ്റയും കാമുകിയുമാണ് ഇപ്പോള്‍ തെരുവില്‍ താമസിക്കുന്നത്. സംഭവത്തെക്കുറിച്ച് 18 കാരിയായ എറ്റ പറയുന്നത് ഇങ്ങനെ.

ഞങ്ങള്‍ക്ക് വീടില്ല. ഒരു മാസമായി അന്തിയുറങ്ങുന്നത് തെരുവിലും പാലത്തിന്റെ കീഴിലും മറ്റുമാണ്. സ്വവര്‍ഗരതിയെ എതിര്‍ക്കുന്ന എന്റെ വീട്ടുകാരാണ് കാരണം. ഞങ്ങള്‍ പോലീസിനെയും ആശുപത്രികളെയും ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തെയുമെല്ലാം സമീപിച്ചു. പക്ഷേ, ആരില്‍ നിന്നും സഹായം ലഭിച്ചില്ല.

ഈ സാഹചര്യത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. ആര്‍ക്കും ഞങ്ങളെ സഹായിക്കാനാവില്ല എന്നത് പരിഹാസ്യമാണ്. അതുകൊണ്ട് എന്താണ് നടക്കുന്നതെന്ന് ലോകത്തെ അറിയിക്കാന്‍ വേണ്ടി മാത്രമാണ് ഇപ്പോള്‍ കാര്യങ്ങള്‍ തുറന്നുപറയുന്നത്. പൊട്ടിക്കരഞ്ഞു കൊണ്ടാണ് യൂട്യൂബ് വീഡിയോയില്‍ കൂടി എറ്റ ഇത് പറഞ്ഞത് .

വീഡിയോ കാണാം…

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം