സിപിഎമ്മില്‍ ചേര്‍ന്നാല്‍ നരഗത്തില്‍ പോകും അവര്‍ പറഞ്ഞു വിശ്വസിപ്പിച്ചു; മുസ്ലിം ലീഗ് പ്രവർത്തന്‍റെ രാജി കത്ത് വൈറലാകുന്നു

കോഴിക്കോട് : സിപിഎമ്മില്‍ ചേര്‍ന്നാല്‍ നരഗത്തില്‍ പോകും അവര്‍ പറഞ്ഞു വിശ്വസിപ്പിച്ചു,കാലം ഒരുപാട് വൈകി പോയി മുസ്ലിം ലീഗിന്റെ കാപട്യം തിരിച്ചറിയാൻ.മുതലാളിമാർക്ക് വേണ്ടി മാത്രമാണ് മുസ്ലിം ലീഗ് നിലകൊള്ളുന്നത് എന്ന് തിരിച്ചറിയാന്‍,ഇനി മുതൽ നിങ്ങളുടെ കൂടെ സഖാവായി ഞാനുമുണ്ടാകും.

 

മുസ്ലിം ലീഗ് പ്രവർത്തന്‍റെ രാജി കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഉനൈസ്സ് ആണ് തന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റിലൂടെ രാജി പ്രഖ്യാപനം നടത്തിയത് .സൌദിഅറേബ്യയിലെ ജിദ്ദയില്‍ ജോലിചെയ്യുകയാണ് ഉനൈസ്സ്.

ഉനൈസിന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റ് ഇങനെ……………

ഞാൻ മുസ്ലിം ലീഗ് എന്ന പ്രസ്ഥാനത്തെ നെഞ്ചോടു ചേർത്ത് പ്രവർത്തിച്ചിരുന്ന ഒരാളായിരുന്നു. മുസ്ലിം സമുതായതിന്റെ ഉന്നമനത്തിനു വേണ്ടിയാണ് ലീഗ് പ്രവർത്തിക്കുന്നത് എന്ന ഉത്തമ ബോധ്യത്തോടു കൂടിയായിരുന്നു ലീഗിൽ ഇത്ര കാലവും ഞാൻ തുടർന്നത്.

കാലം ഒരുപാട് വൈകി പോയി മുസ്ലിം ലീഗിന്റെ കാപട്യം തിരിച്ചറിയാൻ.. മുതലാളിമാർക്ക് വേണ്ടി മാത്രമാണ് മുസ്ലിം ലീഗ് നിലകൊള്ളുന്നത് എന്ന് തിരിച്ചറിഞ്ഞത് മുതൽ ഞാൻ ചിന്തിച്ചു തുടങ്ങി...

CPIMനു മതമില്ലന്നും അതിൽ ചേർന്നാൽ നരകത്തിൽ പോകുമെന്നുള്ള സ്ഥിരം സംസാരം കമ്മ്യൂണിസ്റ്റ് പാർട്ടിയെ കുറിച്ച് അടുത്തറിയാൻ എന്നെ വൈകിപ്പിച്ചു.

ഇന്ന് ഇന്ത്യ ഭരിക്കുന്ന ഫാസിസ്റ്റു ശക്തികളായ ബിജെപി.ക്കെതിരെ ശക്തമായി പൊരുതി പ്രതിരോധം തീർക്കാൻ CPIMനു മാത്രമേ സാധിക്കു എന്ന് ഞാൻ മനസ്സിലാക്കുന്നു..
ഇനി മുതൽ നിങ്ങളുടെ കൂടെ സഖാവായി ഞാനുമുണ്ടാകും

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം