പിണറായി വിജയൻ തീ കൊണ്ട് കളിക്കുന്നു ; ആര്‍എസ്എസ് നേതാവ് രാകേഷ് സിന്‍ഹ

പട്ന: മോഹൻ ഭാഗവതിന്‍റെ കേരള പരാമർശത്തെ രൂക്ഷ ഭാഷയിൽ വിമർശിച്ചതിനു  മുഖ്യമന്ത്രി പിണറായി വിജയനെതിരെ  വീണ്ടും ആക്ഷേപം.

പിണറായി വിജയന്‍ തീകൊണ്ടാണ് കളിക്കുന്നതെന്ന് ആര്‍എസ്എസ് നേതാവ് രാകേഷ് സിന്‍ഹ പറഞ്ഞു.ആരോപണങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ്  പിണറായി ശ്രമിക്കുന്നതെന്നുംകുറ്റപെടുത്തി.
ദേശീയ പ്രശ്നങളോട്  എതിര്‍ക്കാതെ അതിനെ അനുകൂലിക്കുന്ന മനോഭാവമാനുള്ളതെന്നും സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കുവേണ്ടി ദേശവിരുദ്ധരെ സഹായിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും രാകേഷ് സിന്‍ഹ കുറ്റപ്പെടുത്തി.
കേരളത്തിലെ ജനങ്ങള്‍ രാജ്യ സ്‌നേഹികളാണ്. ഇവര്‍ സ്വാതന്ത്യ സമരത്തില്‍ വലിയ പങ്കുവഹിച്ചവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ സ്വാതന്ത്ര്യ പോരാട്ടത്തോട് പുറംതിരിഞ്ഞുനിന്ന് സാമ്രാജ്യസേവ നടത്തിയ പാരമ്പര്യമുള്ള ആര്‍എസ്എസിന്‍റെ തലവന്‍ കേരളീയനെ രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ വരേണ്ടതില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ആര്‍ എസ് എസ് ന്‍റെ വര്‍ഗീയ പരിപാടികള്‍ എല്ലാം പാളിയപ്പോളാണ്
കേരളത്തിനെ ദേശദ്രോഹത്തിനോട് യോജിപ്പിക്കാന്‍ നോക്കുന്നതന്നും
വര്‍ഗീയധ്രുവീകരണ ശ്രമങ്ങള്‍ മറയ്ക്കാന്‍ കേരളത്തിനു നേരെ തിരിയുകയാണ് മോഹന്‍ ഭാഗവതരെന്നും ഇത് കേരളീയരോടുള്ള വെല്ലുവിളിയാണെന്നും പിണറായി പറഞ്ഞതിനു മറുപടിയായിട്ടാണ് ആര്‍എസ്എസ് നേതാവ് രാകേഷ് സിന്‍ഹ എത്തിയത്

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം