ഇസ്രായേലിലെ പോലീസുകാർക്ക് കൂത്തുപറമ്പിൽ എന്താണ് കാര്യം ?

ലോകത്ത് ഏറ്റവുമധികം ആയുധ സംഭരണം ഉള്ള രാജ്യമാണ് ഇസ്രായേൽ. നമ്മുടെ രാജ്യത്തിനു ഇസ്രയേലുമായി ആയുധ ഇടപാടുകളും ഉണ്ട്. പക്ഷെ അതൊക്കെ ദേശീയ ,അന്തർദേശീയ വിഷയങ്ങളാണ്. ചോദ്യം മറ്റൊന്നാണ് ഇസ്രായേലിലെ പോലീസുകാർക്ക് കണ്ണൂരിലെന്താണ് കാര്യം ? അതും കൂത്തുപറമ്പിൽ!

Israeli Police Officers Wear Uniforms Designed In Kerala

ഇസ്രായേലി പൊലീസിലെ ചില ഉദ്യോഗസ്ഥർ കൂത്തുപറമ്പിനടുത്ത വലിയവെളിച്ചം വ്യവസായ പാർക്കിലേക്കാണ് ഇടയ്ക്കിടെ വരുന്നത്. അവരുടെ യൂണിഫോമായ ഇളം നീല നിറത്തിലുള്ള ഷർട്ട് തയ്യാറാക്കുന്നത് വലിയവെളിച്ചത്തെ ഒരു തയ്യൽ കേന്ദ്രത്തിലാണ്.

കഴിഞ്ഞ മൂന്നു വര്‍ഷമായി വലിയവെളിച്ചം വ്യവസായ പാര്‍ക്കിലെ മറിയന്‍ അപ്പാരല്‍ പ്രൈവറ്റ് ലിമിറ്റഡാണ് ഇസ്രയേലി പൊലീസിന് യൂണിഫോം തുന്നി നല്‍കുന്നത്. തൊടുപുഴ ആസ്ഥാനമായ വ്യവസായി തോമസ് ഒലിക്കലിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണിത്. പ്രതി വര്‍ഷം ഒരു ലക്ഷം ഷര്‍ട്ടുകളാണ് ഇവിടെ നിന്ന് തുന്നി നല്‍കിയിരിക്കുന്നത്.

2006ല്‍ സംസ്ഥാനതല കിന്‍ഫ്ര പാര്‍ക്കില്‍ ആരംഭിച്ച ഈ കമ്പനി ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലെ സൈനിക ഫോഴ്സ്, പൊലീസ് ഉദ്യോഗസ്ഥര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, ആരോഗ്യസേവന പ്രവര്‍ത്തകര്‍ എന്നിവരുടെ യൂണിഫോം തുന്നുന്നതില്‍ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്.

കുവൈത്തിന്റെ അഗ്‌നിശമന യൂണിറ്റിന്റെയും ദേശീയക്കാരുടെയും യൂണിഫോം തുന്നി നല്‍കാനുള്ള ഓര്‍ഡറും ഈ കമ്പനി അടുത്തിടെ ഏറ്റെടുത്തിട്ടുണ്ട്. മാത്രമല്ല ഫിലിപ്പൈന്‍ സൈന്യത്തിന് അണിയാനുള്ള ഷര്‍ട്ടുകളും അധികം താമസിയാതെ ഇവിടെ തുന്നപ്പെടുമെന്ന് കമ്പനി വൃത്തങ്ങള്‍ പറയുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം