താജ്മഹലിന് ഐഎസ് ഭീഷണി; സുരക്ഷ കര്‍ശനമാക്കി

ഡ​ൽ​ഹി: താജ്മഹലിന്   ഭീ​ക​ര സം​ഘ​ട​ന​യാ​യ ഇസ്‌ലാ​മി​ക് സ്റ്റേ​റ്റ് (​ഐ​എ​സ്) ഭീഷണി.ഇതേ തുടര്‍ന്ന്‍ സുരക്ഷ കര്‍ശനമാക്കി. ച​രി​ത്ര​സ്മാ​ര​ക​ങ്ങ​ളെ ല​ക്ഷ്യ​മി​ടു​ന്ന​താ​യി റി​പ്പോ​ർ​ട്ട് പുറത്തുവന്നതിനെത്തുടർന്ന് രാജ്യത്ത് എല്ലായിടങ്ങളിലും സുരക്ഷാ ഉധ്യോഗസ്ഥര്‍ ജാഗ്രതയിലാണ്.

ഐ​എ​സ് അ​നു​കൂ​ല സം​ഘ​ട​ന​യാ​യ അ​ഹ്വാ​ൽ ഉ​മ്മ​ത്ത് മീ​ഡി​യ സെ​ന്‍റ​ർ   താ​ജ്മ​ഹ​ലി​നെ ല​ക്ഷ്യ​മി​ടു​ന്നെ​ന്നാ​ണ് വി​വ​രം. ര​ഹ​സ്യാ​ന്വേ​ഷ​ണ ഗ്രൂ​പ്പാ​യ സൈ​റ്റ് ഇന്‍റ​ലി​ജ​ൻ​സ് ഗ്രൂ​പ്പാ​ണ് ഇ​ക്കാ​ര്യം പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. താ​ജ്മ​ഹ​ലാ​ണ് തീ​വ്ര​വാ​ദി​ക​ളു​ടെ ല​ക്ഷ്യ​മെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന ഒ​രു ഗ്രാ​ഫി​ക്സ് ചി​ത്ര​വും ഉ​മ്മ​ത് മീ​ഡി​യ പു​റത്തുവി​ട്ടി​ട്ടു​ണ്ട്.

ടെ​ലി​ഗ്രാം ആ​പ്ലി​ക്കേ​ഷ​ൻ ചാ​ന​ലി​ൽ നി​ന്നാ​ണ് ചി​ത്രം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ക​റു​ത്ത മു​ഖം​മൂ​ടി അ​ണി​ഞ്ഞ ആ​യു​ധ​ധാ​രി​യാ​യ ഒ​രാ​ൾ താ​ജ്മ​ഹ​ലി​ന് നേ​രെ തി​രി​ഞ്ഞു നി​ൽ​ക്കു​ന്ന​തും താ​ജ്മ​ഹ​ലി​ന് താ​ഴെ ന്യൂ ​ടാ​ർ​ജെ​റ്റ് എ​ന്ന് എ​ഴു​തി​യി​രി​ക്കു​ന്ന​തു​മാ​ണ് ചി​ത്ര​ത്തി​ൽ ഉ​ള്ള​ത്. ചാവേർ ആക്രമണമാണ് നടത്താൻ‌ ഉദ്ദേശിക്കുന്നത് എന്ന സൂചനയോടെ ‘Agra martyrdom-seeker’ എന്നെഴുതിയ ഒരു വാനും ചിത്രത്തിനൊപ്പമുണ്ട്. മാ​ർ​ച്ച് 14നാ​ണ് ചിത്രം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം