കേരളത്തിന്‌ വേണ്ടി കളിക്കാന്‍ താല്പര്യമുണ്ടെന്ന് ഇര്‍ഫാന്‍ പത്താന്‍

തി​രു​വ​ന​ന്ത​പു​രം: കേരള ക്രിക്കറ്റ് ടീമിൽ കളിക്കാൻ താത്പര്യം പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ. കേരളത്തിന് വേണ്ടി കളിക്കാൻ തയാറാണെന്ന് താരം വ്യക്തമാക്കി.

പ​ഞ്ചാ​ബ് ഓ​പ്പ​ണ​ർ ജീ​വ​ൻ​ജോ​ത് സിം​ഗ് കേ​ര​ള ക്രി​ക്ക​റ്റ് ടീ​മി​ൽ ക​ളി​ക്കില്ലെന്ന് വ്യക്തമായിട്ടുണ്ട്. ജീ​വ​ൻ​ജോ​തി​ന് പ​ഞ്ചാ​ബ് ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ അ​നു​മ​തി നി​ഷേ​ധി​ച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​രു​ണ്‍ കാ​ർ​ത്തി​ക്കി​നെ​യും ത​ൻ​മ​യ് ശ്രീ​വാ​സ്ത​വ​യെ​യും ടീ​മി​ൽ എ​ത്തി​ക്കാ​ൻ കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ(​കെ​സി​എ) ശ്ര​മം ന​ട​ത്തു​ണ്ട്.എന്നാൽ പത്താന്‍റെ കാര്യത്തിൽ കെസിഎ തീരുമാനം എടുത്തിട്ടില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം