ഐപിഎല്‍ മത്സരങ്ങള്‍ ഏപ്രില്‍ ഏഴിന് തുടങ്ങും

മുംബൈ: 2018 വർഷത്തെ ഐപിഎൽ (ഇന്ത്യൻ പ്രീമിയർ ലീഗ്) മത്സരങ്ങൾ ഏപ്രില്‍ ഏഴിന് തുടങ്ങും. മേയ് 27-നാണ് ഫൈനൽ. ഉദ്ഘാടന മത്സരം മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് നടക്കുക. മുംബൈ ഇന്ത്യൻസ് ഉദ്ഘാടന മത്സരത്തിനിറങ്ങും. എതിരാളികളെ ടൂർണമെന്‍റിന്‍റെ മത്സരക്രമം തീരുമാനിച്ച ശേഷമേ അറിയാൻ കഴിയൂ.

ഐപിഎല്ലിലെ മത്സരങ്ങളുടെ സമയക്രമത്തിലും ഇത്തവണ മാറ്റമുണ്ടാകും. രണ്ടു മത്സരങ്ങൾ ഉള്ള ദിവസം വൈകിട്ട് നാലിന് തുടങ്ങിയിരുന്ന ആദ്യ മത്സരം ഇനി 5.30-നാവും ആരംഭിക്കുക. വൈകിട്ട് എട്ടിന് തുടങ്ങുന്ന മത്സരം ഇനി ഏഴിന് ആരംഭിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം