കെ.എം മാണിയ്ക്കെതിരെയുള്ള അഴിമതി കേസുകള്‍ ഇന്ന്‍ പരിഗണിക്കും

തിരുവനന്തപുരം : മുന്‍മന്ത്രി കെ എം മാണിയ്‌ക്കെതിരായ അഴിമതിക്കേസുകള്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. മാണിക്കെതിരായ മൂന്ന് അഴിമതിക്കേസുകളാണ് പരിഗണിക്കുന്നത്. കേസുകളുടെ അന്വേഷണ റിപ്പോര്‍ട്ടിന്മേലുള്ള എതിര്‍വാദമാണ് ഇന്ന് നടക്കുക.

കേരള കോണ്‍ഗ്രസ് സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സമൂഹവിവാഹം നടത്തിയത് കൈക്കൂലിപ്പണം കൊണ്ടാണെന്ന ആരോപണം, കെഎസ്എഫ്ഇ നിയമനങ്ങളിലെ ക്രമക്കേടുകള്‍, കോടതികളില്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരെയും നോട്ടറിമാരെയും നിയമിച്ചതിലെ ക്രമക്കേട് എന്നിവ സംബന്ധിച്ച

കേസുകളാണ് കോടതി പരിഗണിക്കുന്നത്. പൊതുപ്രവര്‍ത്തകനായ പായച്ചിറ നവാസിന്റെ പരാതിയിലാണ് കേസില്‍ അന്വേഷണം നടത്തിയത്. കഴിഞ്ഞ സെപ്തംബറിലാണ് കോടതി കേസുകളില്‍ പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം