വനിത ക്രിക്കറ്റ് ലോകകപ്പ്: മുന്‍ ചാമ്പ്യന്മാര്‍ക്ക് ഇന്ത്യയുടെ ബൗളിങ്ങിനുമുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല; ഇന്ത്യയ്ക്ക് 229 റണ്‍സ് കന്നിക്കിരീടം ലക്ഷ്യം

ലണ്ടന്‍: വനിത ക്രിക്കറ്റ് ലോകകപ്പിലേയ്ക്ക് ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച മുന്‍ ചാമ്പ്യന്മാര്‍ക്ക് ഇന്ത്യയുടെ ബൗളിങ്ങിനുമുന്നില്‍ കാര്യമായി പിടിച്ചുനില്‍ക്കാനായില്ല.ഇന്ത്യന്‍ വനിതകള്‍ക്ക് 229 റണ്‍സ് വിജയലക്ഷ്യം. ഫൈനലില്‍ ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സ് മാത്രമാണ് നേടാനായത്.

സിവര്‍, ബ്രണ്ട്, ടെയ്ലര്‍ എന്നിവര്‍ക്ക് മാത്രമാണ് ഭേദപ്പെട്ട വ്യക്തിഗത സ്‌കോര്‍ നേടാനായത്.മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജുലന്‍ ഗോസ്വാമിയാണ് ഇന്ത്യന്‍ നിരയില്‍ വിക്കറ്റ് വേട്ടയില്‍ മുന്നിട്ടുനിന്നത്. പൂനം യാദവ് രണ്ട് വിക്കറ്റും രാജേശ്വരി ഗെയ്ക്വാദ് ഒരു വിക്കറ്റും വീഴ്ത്തി.

68 പന്തില്‍ നിന്ന് 51 റണ്‍സെടുത്ത സിവറാണ് ടോപ് സ്‌കോറര്‍. ടെയ്ലര്‍ 62 പന്തില്‍ നിന്ന് 45 ഉം ബ്രണ്ട് 42 പന്തില്‍ നിന്ന് 34 റണ്‍സും നേടി. 38 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത ജെന്നി ഗണ്ണും 11 പന്തില്‍ നിന്ന് 14 ലോറ ഗണ്ണും പുറത്താകാതെ നിന്നു.

വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ കന്നിക്കിരീടമാണ് ഇന്ത്യയുടെ ലക്ഷ്യം. ആറുവട്ടം ചാംപ്യന്‍മാരായിട്ടുള്ള ഓസ്‌ട്രേലിയയെ അട്ടിമറിച്ചെത്തുന്ന ഇന്ത്യ കന്നിക്കിരീടം ലക്ഷ്യമിടുമ്പോള്‍, നാലാം കിരീടത്തിലേക്കാണ് ആതിഥേയരായ ഇംഗ്ലണ്ടിന്റെ നോട്ടം. സെമിയില്‍ കളിച്ച ടീമില്‍ മാറ്റമില്ലാതെയാണ് ഇരുസംഘവും ഇറങ്ങിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം