ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദി അഷ്റഫ് അലിയെ അറസ്റ് ചെയ്തു

mujahideen
ചെന്നൈ: ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദി അഷ്റഫ് അലിയെ അറസ്റ് ചെയ്തു. തമിഴ്നാട്ടിലെ കടലൂര്‍ പറങ്കിപ്പേട്ടില്‍ നിന്ന് രാജസ്ഥാന്‍ എടിഎസാണ് ഇയാളെ പിടികൂടിയത്. അഷ്റഫ് അലിയെ ചോദ്യം ചെയ്യലിനായി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. പിടിയിലായ അഷ്റഫ് അലിക്ക് ചെന്നൈ റെയില്‍വേ സ്റേഷനിലെ ഇരട്ടസ്ഫോടനവുമായി ബന്ധമുണ്േടായെന്നതും എന്‍ഐഎ പരിശോധിക്കുന്നുണ്ട്. അതേസമയം ഐഎസ്ഐ ബന്ധമുണ്െടന്ന സംശയത്തില്‍ രണ്ടു ശ്രീലങ്കക്കാരെ ചെന്നൈയില്‍ ക്യൂ ബ്രാഞ്ച് കസ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം