ശ്രീലങ്കന്‍ മണ്ണില്‍ ടീം ഇന്ത്യയ്ക്ക് ചരിത്രനേട്ടം; പരമ്പര തൂത്തുവാരി ഇന്ത്യ

കാന്‍ഡി : ശ്രീലങ്കന്‍ മണ്ണില്‍ ടീം ഇന്ത്യയ്ക്ക് ചരിത്രനേട്ടം. ടെസ്റ്റ് പരമ്പര 3-0ന് സ്വന്തമാക്കിയാണ് വിരാട് കോഹ്ലിക്കു കീഴില്‍ ഇന്ത്യ നേട്ടം കൈവരിച്ചത്. 1994ലാണ് ഇതിനു മുന്‍പ് ലങ്കയ്‌ക്കെതിരെ ഇന്ത്യ സമ്പൂര്‍ണ ടെസ്റ്റ് പരമ്പര നേടിയത്.

മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ലങ്കയെ ഇന്നിങ്‌സിനും 171 റണ്‍സിനും ഇന്ത്യ തകര്‍ത്തു. ഒരു വിക്കറ്റ് നഷ്ടത്തില്‍ 10 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ലങ്ക 181 റണ്‍സിനു പുറത്തായി. 487 റണ്‍സ് എന്ന ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്ന ശ്രീലങ്ക 37.4 ഓവറില്‍ 135ല്‍ ഓള്‍ഔട്ടായി.

87 പന്തില്‍ 48 റണ്‍സ് എടുത്ത ക്യാപ്റ്റന്‍ ദിനേഷ് ചണ്ഡിമലാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. ഏഞ്ചലോ മാത്യൂസ് 35 റണ്‍സ് എടുത്തു. ഡിക്ക്വെല്ല 29ഉം മെന്‍ഡിസ് 18ഉം റണ്‍സെടുത്തു. 13 ഓവറില്‍ നാല് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് ലങ്കയെ വരിഞ്ഞുകെട്ടിയത്. ആര്‍ അശ്വിനും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം