കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം; 3 പേര്‍ കൊല്ലപ്പെട്ടു

By | Monday January 9th, 2017

ശ്രീനഗർ: ജമ്മുകാഷ്മീരിൽ വീണ്ടും ഭീകരാക്രമണം. സൈനിക ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. സേനയുടെ അഖ്നൂർ എൻജിനീയറിംഗ് വിഭാഗത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. ഭീകരർക്കായി സ്‌ഥലത്ത് തെരച്ചിൽ തുടരുകയാണ്. തിങ്കളാഴ്ച രാവിലെ ഏഴിനായിരുന്നു ആക്രമണം. അതിർത്തിയിലെ റോഡുകളുടെ നിർമാണത്തിനും പരിപാലനത്തിനുമുള്ള ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെ (ബിആർഒ) ഉപവിഭാഗമാണ് ജിആർഇഎഫ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം