വിവാദങ്ങള്‍ക്ക് നടുവില്‍ ഇ​ന്ത്യ ഇ​ന്ന് വി​ൻ​ഡീ​സി​നെ​ നേരിടും

പോ​ർ​ട്ട് ഓ​ഫ് സ്പെ​യി​ൻ: ഇ​ന്ത്യ​യു​ടെ വെ​സ്റ്റ് ഇ​ൻ​ഡീ​സ് പ​ര്യ​ട​ന​ത്തി​ലെ ആ​ദ്യ ഏ​ക​ദി​നം ഇ​ന്ന്. വിവാദങ്ങള്‍ പുകഞ്ഞു നില്‍ക്കുന്ന സമയത്താണ് വി​രാ​ട് കോ​ഹ്ലി​യും സം​ഘ​വും ഇന്ന് കളത്തില്‍ ഇറങ്ങുന്നത്. വിവാദങ്ങള്‍ അവസാനിക്കണമെങ്കില്‍ ഇന്ത്യക്ക് ഇന്നത്തെ പരമ്പരയില്‍ വിജയിക്കണം.പരിശീലകന്‍ ഇല്ലാതെയാണ് ഇന്ത്യപരമ്പരയ്ക്ക് എത്തിയത്.
ചാ​ന്പ്യ​ൻ​സ് ഫൈ​ന​ലി​ൽ പാ​ക്കി​സ്ഥാ​നോ​ടേ​റ്റ നാ​ണം​കെ​ട്ട തോ​ൽ​വി കൂ​ടാ​തെ പ​രി​ശീ​ല​ക​ന്‍റെ സ്ഥാ​ന​ത്തു​നി​ന്ന് അ​നി​ൽ കും​ബ്ലെ​യു​ടെ രാ​ജി ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന വി​വാ​ദ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ഉ​യ​ർ​ന്നി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തിലാണ് ഇന്നത്തെ കളി നടക്കുന്നത്. അ​ഞ്ച് ഏ​ക​ദി​ന​വും ഒ​രു ട്വ​ന്‍റി-20​യു​മാ​ണ് പ​ര​ന്പ​ര​യി​ൽ. ഒ​രു വ​ർ​ഷം മു​ന്പ് ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ മു​ഖ്യ പ​രി​ശീ​ല​ക​നാ​യി കും​ബ്ലെ സ്ഥാ​ന​മേ​റ്റ​തും വി​ൻ​ഡീ​സ് പ​ര്യ​ട​ന​ത്തി​ലാ​ണ്.ഇ​ന്ത്യ​ൻ ടീ​മി​നൊ​പ്പം വി​ൻ​ഡീ​സി​ലേ​ക്കു യാ​ത്ര ചെ​യ്യാ​തെ ല​ണ്ട​നി​ൽ ത​ങ്ങി​യ കും​ബ്ലെ ഏ​വ​രെ​യും ഞെ​ട്ടി​ച്ചു​കൊ​ണ്ട് പ​രി​ശീ​ല​ക സ്ഥാ​ന​ത്തു​നി​ന്ന് രാ​ജി​വ​യ്ക്കു​ക​യാ​ണെ​ന്നു പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം