ഇന്ത്യയ്ക്ക് 329 റണ്‍സ് വിജയലക്ഷ്യം

india ausസിഡ്നി: ലോകകപ്പ് ഫൈനലില്‍ എത്താന്‍ ഇന്ത്യയ്ക്ക് വേണ്ടത് 329 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ സ്റീവ് സ്മിത്തിന്റെ സെഞ്ചുറി കരുത്തില്‍ 50 ഓവറില്‍ വിക്കറ്റിന് 328 റണ്‍സ് നേടി. 93 പന്തില്‍ 11 ഫോറും രണ്ടു സിക്സും അടക്കം 105 റണ്‍സ് അടിച്ച സ്മിത്താണ് ഓസീസിന് മികച്ച അടിത്തറ നല്കിയത്. 81 റണ്‍സ് നേടിയ ആരോണ്‍ ഫിഞ്ച് സ്മിത്തിന് മികച്ച പിന്തുണ നല്കി. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ നേടിയ 182 റണ്‍സാണ് ഓസീസ് ഇന്നിംഗ്സിന് കരുത്തായത്. എന്നാല്‍ സ്മിത്ത് പുറത്തായതിന് പിന്നാലെ മധ്യനിര തകര്‍ന്നത് ഓസീസിനെ ആശങ്കയിലാഴ്ത്തി. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച മിച്ചല്‍ ജോണ്‍സനാണ് ഓസീസ് സ്കോര്‍ ഉയര്‍ത്തിയത്. ഒന്‍പത് പന്തില്‍ 27 റണ്‍സോടെ ജോണ്‍സണ്‍ പുറത്താകാതെ നിന്നു. ഷെയ്ന്‍ വാട്സണ്‍ (28), ജയിംസ് ഫോക്നര്‍ (21), ഗ്ളെന്‍ മാക്സ്വെല്‍ (23) എന്നിവരും മികച്ച സംഭാവനകള്‍ നല്കി. ഇന്ത്യയ്ക്ക് വേണ്ടി ഉമേഷ് യാദവ് നാലും മോഹിത് ശര്‍മ രണ്ടും വിക്കറ്റുകള്‍ നേടി. പതിവിന് വിപരീതമായി ഇന്ത്യന്‍ ഫാസ്റ് ബൌളര്‍മാര്‍ റണ്‍സ് വഴങ്ങിയതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. മുഹമ്മദ് ഷമി, ഉമേഷ് യാദവ്, മോഹിത് ശര്‍മ എന്നിവരെല്ലാം ഓവറില്‍ ആറിലധികം റണ്‍സ് വഴങ്ങി. സ്പിന്നര്‍മാരായ ആര്‍.അശ്വിനും രവീന്ദ്ര ജഡേജയും മികച്ച രീതിയില്‍ പന്തെറിഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം