ഈ തുറന്നു പറച്ചലിൽ ഞെട്ടി തരിച്ച് സിനിമാലോകം ;ആ ചിത്രത്തില്‍ അഭിനയിച്ച നടിക്ക് മറ്റ് ചില കാര്യങ്ങളും സംഭവിച്ചിരുന്നു;

Loading...

ഇന്ത്യയൊട്ടുക്കും മീ ടൂ തുറന്നുപറച്ചിലുകള്‍ വീണ്ടും തരംഗമായിക്കൊണ്ടിരിക്കുകയാണ്. ഹോളിവുഡിലും ബോളിവുഡിലും മാത്രമല്ല ഇങ്ങ് മലയാളത്തിലും ഇത്തരം തുറന്നുപറച്ചിലുകള്‍ എത്തിയതോടെ ആകെ ഞെട്ടിയിരിക്കുകയാണ് സിനിമാലോകം. മുകേഷിനെക്കുറിച്ചുള്ള തുറന്നുപറച്ചിലുകളുമായാണ് കാസ്റ്റിങ് ഡയറക്ടറായ ടെസ് ജോസഫ് എത്തിയത്. കോടീശ്വരന്‍ പരിപാടിയുടെ സമയത്ത് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചായിരുന്നു ഇവര്‍ തുറന്നുപറഞ്ഞത്. അങ്ങനെയൊരാളെ അറിയില്ലെന്നും താന്‍ അത്തരക്കാരനല്ലെന്നുമായിരുന്നു മുകേഷിന്റെ പ്രതികരണം. മലയാളത്തില്‍ ഇത് തുടങ്ങിയത് ഇപ്പോഴാണെങ്കിലും ബോളിവുഡില്‍ നേരത്തെ തന്നെ ഇത്തരം തുറന്നുപറച്ചിലുകള്‍ അരങ്ങേറിയിരുന്നു.

നാന പടേക്കറില്‍ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ചായിരുന്നു താരം തുറന്നുപറഞ്ഞത്. അത്തരത്തിലൊരു സംഭവത്തെക്കുറിച്ച് അറിഞ്ഞതിന് ശേഷം വ്യത്യസ്ത പ്രതികരണങ്ങളായിരുന്നു സിനിമാലോകത്തുനിന്നും ലഭിച്ചത്. താരത്തെ അനുകൂലിച്ച് ഒരു വിഭാഗം രംഗത്തെത്തിയപ്പോള്‍ മറിവിഭാഗം രൂക്ഷവിമര്‍ശനവുമായെത്തുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഇത്തരം തുറന്നുപറച്ചിലുകള്‍ ക്ഷണനേരം കൊണ്ടാണ് വൈറലാവുന്നത്. ഇത്തരത്തില്‍ നായികമാര്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നുവെന്നും പല വിഗ്രഹങ്ങളും തകര്‍ന്നുവീഴാന്‍ പോവുകയാണെന്നുമാണ് ഇമ്രാന്‍ ഖാന്‍ പറയുന്നത്.

ഹോളിവുഡില്‍ നിന്നുമായിരുന്നു മി ടൂ തുടങ്ങിയത്. തങ്ങള്‍ക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ചായിരുന്നു അന്ന് അവരരെല്ലാം പറഞ്ഞത്. സിനിമാലോകത്തെ ഒന്നടങ്കം നടുക്കുന്ന തരത്തിലുള്ള കാര്യത്തെക്കുറിച്ചായിരുന്നു അന്നത്തെ വെളിപ്പെടുത്തലുകള്‍. നാളുകള്‍ക്ക് ശേഷം ഈ സംഭവം ബോളിവുഡിലേക്കെത്തിയതില്‍ തനിക്ക് സന്തോഷമുണ്ടെന്നും കുറച്ച് കാര്യങ്ങള്‍ തുറന്നുപറയണമെന്ന് അന്ന് താന്‍ കരുതിയിരുന്നതായും ആ സമയത്ത് പറഞ്ഞിരുന്നുവെങ്കില്‍ അത് പബ്ലിക് അറ്റന്‍ഷന്‍ നേടാന്‍ വേണ്ടിയാണെന്ന തരത്തില്‍ വ്യാഖ്യാനിച്ചേനെയെന്നും അദ്ദേഹം പറയുന്നു.

തന്നെ വളരെയധികം വിഷമിപ്പിച്ച കാര്യങ്ങളുള്‍പ്പടെ പല മോശം കാര്യങ്ങളും സിനിമയില്‍ അരങ്ങേറിയിരുന്നു. ആരും പിന്തുണയ്ക്കില്ലെന്ന് കരുതിയാണ് അന്ന് താന്‍ മിണ്ടാതിരുന്നതെന്നും അദ്ദേഹം പറയുന്നു. താന്‍ പറയാന്‍ പവുന്ന സംഭവങ്ങളില്‍പ്പെട്ടവരുടെപേര് പുറത്തുവിടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. താന്‍ ബോളിവുഡിലെ തുടക്കക്കാരനായിരുന്ന സമയത്തായിരുന്നു ഈ സംഭവം അരങ്ങേറിയതെന്ന് അദ്ദേഹം പറയുന്നു.

സിനിമയിലേക്ക് നായികയെ കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു ആ സംവിധായകന്‍ ഓഡീഷന്‍ നടത്തിയത്. ബിക്കിനിയുള്‍പ്പടെ പല തരത്തിലുള്ള ഡ്രസ്സുകള്‍ ധരിപ്പിച്ച് വിവിധ പോസിലുള്ള ചിത്രങ്ങള്‍ അദ്ദേഹം പകര്‍ത്തിയിരുന്നു. സംവിധായകന്റെ ലാപ്‌ടോപിലേക്കായിരുന്നു ഈ സംഭവങ്ങള്‍ പോയത്. ഈ ചിത്രങ്ങളോ നായികമാരെയോ അദ്ദേഹം സിനിമയ്ക്കായി പരിഗണിക്കുകയും ചെയ്തിരുന്നില്ല. അത് പോലെ തന്നെ അന്ന് ആ ചിത്രത്തില്‍ അഭിനയിച്ച നടിക്ക് മറ്റ് ചില കാര്യങ്ങളും സംഭവിച്ചിരുന്നു. അത് പറയണോ വേണ്ടയോ എന്ന കാര്യത്തെക്കുറിച്ച് അവര്‍ തന്നെ തീരുമാനിക്കട്ടെയെന്നും ഇമ്രാന്‍ ഖാന്‍ പറയുന്നു.

വികാസ് ബഹലിനെതിരെ നേരത്തെയും പരാതികളുണ്ടായിരുന്നുവെന്നു പലരും തന്നടും അക്കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നതായും അദ്ദേഹം പറയുന്നു. നടിമാരെ മശമായി സ്പര്‍ശിക്കുന്നതിന് പുറമെ താങ്കളെ നായികയാക്കിയാല്‍ തനിക്ക് എന്ത് കിട്ടുമെന്ന് വരെ അദ്ദേഹം ചോദിച്ചിരുന്നതായും തനിക്കറിയാമെന്ന് അദ്ദേഹം പറയുന്നു. ബോളിവുഡിലെ പലര്‍ക്കും ഇത്തരത്തിലുള്ള സംഭവത്തെക്കുറിച്ച് അറിയാമെന്നും പലരും മൂടിവെക്കുകയായിരുന്നുവെന്നും ഇമ്രാന്‍ പറയുന്നു.

പലരുടെയും യഥാര്‍ത്ഥ മുഖമാണഅ ഇനി പുറത്തുവരുന്നത്. വികാസ് ബഹലിനെക്കുറിച്ച് നിരവധി പേര്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നുവെങ്കിലും അതൊന്നും അദ്ദേഹത്തെ ബാധിച്ചിരുന്നില്ല എന്ന് മാത്രമല്ല അദ്ദേഹം ഹൃത്വികിനോടൊപ്പം പുതിയ സിനിമ ചെയ്യുകരയുമാണ്. ഇത്തരത്തില്‍തനിക്ക് നേരിടേണ്ടചി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നുപറയുന്നവരെ താന്‍ അഭിനന്ദിക്കുന്നുവെന്നും കണ്‍മുന്നില്‍ അരങ്ങേറിയ പല കാര്യങ്ങളെക്കുറിച്ചും മിണ്ടാതിരുന്നതില്‍ നാണക്കേട് തോന്നുന്നുവെന്നും ഇമ്രാന്‍ ഖാന്‍ പറയുന്നു.

Loading...