ഭാര്യയുമായുള്ള അവിഹിത ബന്ധം; നാദാപുരത്ത് ഭര്‍ത്താവ്‌ കാമുകനെ കുത്തികൊന്നു

കോഴിക്കോട്‌ : ഭാര്യയുമായുള്ള അവിഹിത ബന്ധം കൈയ്യോടെ പിടികുടിയ ഭര്‍ത്താവ്‌ കാമുകനെ കുത്തികൊന്നു. നാദാപുരം വാണിമേലിലെ പകോയി താഴെ കണ്ടി സിറാജ്(40) ആണ് കുത്തേറ്റ് മരിച്ചത്.

പട്ടാപകല്‍ ഭൂമിവാതുക്കല്‍ ടൌണില്‍ വെച്ചാണ്‌ സംഭവം. പ്രതി ഭൂമിവാതുക്കലിലെ റഷീദിനെ പോലീസ് തിരയുന്നു. ചൊവ്വആഴ്ച രാവിലെ10.30 ഭൂമിവാതുക്കല്‍ ടൌണില്‍ നില്‍ക്കുകയായിരുന്ന റഷീദിനെ സിറാജ് പട്ടിക കൊണ്ട് തല്ലുകയായിരുന്നു.

സിറാജില്‍ നിന്ന് അക്രമ സാധ്യത മുന്നില്‍കണ്ട റഷീദ് അരയില്‍  കരുതി വെച്ച കത്തി ഉപയോഗിച്ച് സിറാജിന്റെ കഴുത്തിനും വയറിനും കുത്തുകയായിരുന്നു . രണ്ടു മണിക്കൂറിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു  സിറാജിന്റെ അന്ത്യം .

കഴിഞ്ഞ മാസമാണ് വ്യാപാരിയായ റഷീദിന്റെ ഭാര്യയുമായുള്ള സിറാജിന്റെ അവിഹിത ബന്ധം പിടിക്കപ്പെട്ടത് .ഇതേ തുടര്‍ന്ന് നാല് മക്കളുടെ അമ്മയായ ഭാര്യയെ റഷീദ് മൊഴി ചൊല്ലിയിരുന്നു .
കഴിഞ്ഞ ആഴ്ച ഭൂമിവാതുക്കലിലെ ബസ്സ്‌ സ്റ്റോപ്പില്‍ കിടന്നുറങ്ങിയ സിറാജിനെ റഷീദ് അക്രമിച്ചിരുന്നു .ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സിറാജ് മടങ്ങിയെത്തിയതോടെ പ്രതികാരം വീട്ടാന്‍ വന്നതാണ്‌ ചൊവ്വഴ്ച്ചയെന്നു വളയം പോലീസ് പറഞ്ഞു .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം