ട്രക്കിംഗ് ഇഷ്ടപ്പെടമാണോ?എങ്കില്‍ നിങ്ങളെ ഇലവീഴാപൂഞ്ചിറ വിളിക്കുന്നു

 ട്രെക്കിംഗും മലകയറ്റവും ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍. എങ്കില്‍ ഇലവീഴാപൂഞ്ചിറയിലേക്ക് പോകാം…. കോടമഞ്ഞിന്‍ പുതപ്പണിഞ്ഞ് സഞ്ചാരികള്‍ക്ക് സുഖകരമായ അനുഭൂതി പകരുന്ന ഇലവീഴാപൂഞ്ചിറയിലേക്ക് ഒരു യാത്ര തുടങ്ങിയാലോ. സമുദ്രനിരപ്പില്‍നിന്ന് 3200 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ മനോഹര സ്ഥലം കോട്ടയം ജില്ലയിലാണ്. പ്രകൃതി സൗന്ദര്യത്തില്‍ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളേക്കാള്‍ ഒരുപടി മുകളിലാണെങ്കിലും കാര്യമായ ജനശ്രദ്ധയില്‍ വന്നിട്ടില്ലാത്ത ഒരു സ്ഥലമാണ് ഇലവീഴാപൂഞ്ചിറ.

സൂര്യോദയത്തിന്റെയും സൂര്യാസ്തമയത്തിന്റെയും വിസ്മയകരമായ ദൃശ്യങ്ങള്‍ സമ്മാനിക്കുന്ന ഈ സ്ഥലം പ്രഭാതത്തിലും സന്ധ്യാനേരത്തും മായിക പ്രഭ ചൊരിയുന്ന സൂര്യകിരണങ്ങളാല്‍ നിറമുള്ള ഓര്‍മ്മകളാണ് ഓരോ സഞ്ചാരിക്കും സമ്മാനിക്കുന്നത്. മഴക്കാലത്ത് മാത്രം രൂപമെടുക്കുന്ന തടാകവും ഈ സ്ഥലത്തിന്റെ മാത്രം സവിശേഷതയാണ്. ഇലവീഴാപൂഞ്ചിറ സന്ദര്‍ശിക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ നവംബര്‍ മുതല്‍ മാര്‍ച്ചുവരെയുള്ള സമയം തെരഞ്ഞെടുക്കുന്നതാണ് ഏറ്റവും നല്ലത്. കോട്ടയം ജില്ലയില്‍നിന്ന് 55 കിലോമീറ്ററും ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ നിന്ന് 20 കിലോമീറ്ററും ആണ് ഇവിടേക്കുള്ള ദൂരം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം