വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് എസ്എഫ്ഐ മുന്‍ ജില്ലാ പ്രസിഡന്റ് മരിച്ചു

soilഇടുക്കി: മഴയെ തുടര്‍ന്ന് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. അപകടത്തില്‍ മൂന്നുപേര്‍ക്ക്‌ പരുക്കേറ്റു. ഇടുക്കി വാഴവരയിലാണ് സംഭവം നടന്നത്. തുടര്‍ച്ചയായി പെയ്ത മഴയെ തുടര്‍ന്നാണ് എസ്എഫ്‌ഐ ഇടുക്കി മുന്‍ ജില്ലാ പ്രസിഡന്റ് ആയിരുന്ന ജോബി ജോണിയുടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണത്.
അപകടമറിഞ്ഞെത്തിയ ആളുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജോബി ജോണിനെ രക്ഷപ്പെടുത്താനായില്ല. അപകടം നടക്കുമ്പോള്‍ ജോബിക്കൊപ്പം വീട്ടിലുണ്ടായിരുന്ന മാതാപിതാക്കളെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം