ഐഡിയ മൊബൈൽ ഔട്ട്ലറ്റിലെ പ്രവീണയെ കണ്ടെത്താനായില്ല ; സ്കൂട്ടര്‍ വടകരയില്‍ കണ്ടെത്തി

വടകര : ഓര്‍ക്കാട്ടേരിയില്‍ കാണാതായ ഐഡിയ മൊബൈൽ ഔട്ട്ലറ്റിലെ പ്രവീണയെ കണ്ടെത്താനായില്ല. പോലീസ് നടത്തിയ തിരച്ചിലില്‍ പ്രവീണയുടെ സ്കൂട്ടര്‍ വടകരയില്‍ കണ്ടെത്തി. കെ എല്‍ പി 58 6450 നമ്പര്‍ സ്കൂട്ടറാണ് വടകര സാന്‍ബാങ്ക്സില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

ഓര്‍ക്കാട്ടേരി ഐഡിയ മൊബൈല്‍ ഔട്ട്‌ലറ്റില്‍ ജോലി ചെയ്ത് വരികയായിരുന്ന 32 കാരിയും ഒരു കുട്ടിയുടെ അമ്മയുമായ പ്രവീണയെ  ഇന്നലെ യാണ് കാണാതായത് .ഈ മൊബൈല്‍ കടയുടെ ഉടമയെ ഒന്നര മാസം മുമ്പ് കാണാതായിരുന്നു. ഇയാളെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇതേ കുറിച്ച് അന്വേഷണം നടക്കുന്നതിനിടയിലാണ് ജോലിക്കാരിയായ യുവതിയെയും കാണാതായിരിക്കുന്നത്.

ഇന്നലെ വൈകീട്ട് സ്ഥാപനം പൂട്ടിയ ശേഷം എങ്ങോട്ടുപോയെന്നു വ്യക്തമല്ല. ഇവരുടെ സ്വന്തം വീട് ചൊക്ലിയിലാണ്. പരാതിയെ തുടര്‍ന്ന് എടച്ചേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഇവരെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ അറിയിക്കണമെന്ന് എടച്ചേരി പോലീസ് അഭ്യര്‍ഥിച്ചു. ഫോണ്‍: 0496 2547022

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം