ഐ.ഡി.ബി.ഐ. ബാങ്ക് എക്‌സിക്യൂട്ടീവ് തസ്തികയില്‍ 500 ഒഴിവുകള്‍

idbiഐ.ഡി.ബി.ഐ. ബാങ്ക് എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപന നമ്പർ : 2/201516. 500 ഒഴിവുകളുണ്ട്. (ജനറൽ 253, ഒബിസി 135, എസ്.സി 75, എസ്.ടി 37) ഓൺലൈൻ എഴുത്തുപരീക്ഷ, അഭിമുഖം അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.
യോഗ്യത :ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം, ഡിഗ്രി അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. ഇവർ 22.05.2015നു മുൻപ് ബിരുദ പരീക്ഷ പാസ്സായതിന്റെ തെളിവ് ഹാജരാക്കണം.

പ്രായം : 01.04.2015ന് 20​​-25 വയസ്. സംവരണ വിഭാഗക്കാർക്ക് ചട്ടപ്രകാരമുള്ള പ്രായ ഇളവ്. അപേക്ഷാഫീസ് : 600 രൂപ. എസ്.സി., എസ്.ടി., വികലാംഗർ എന്നിവർക്ക് നൂറ് രൂപ. ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചോ ഇന്റർനെറ്റ് ബാങ്കിംഗ് വഴിയോ ഓൺലൈൻ ആയി വേണം ഫീസ് അടയ്ക്കാൻ. 3 വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും ആദ്യനിയമനം.

ആദ്യ വർഷം 17000 രൂപ. രണ്ടാം വർഷം 18500. മൂന്നാം വർഷം 20,000 എന്നീ നിരക്കിൽ ശമ്പളം ലഭിക്കും. 3 വർഷം പൂർത്തിയാക്കിയവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അസി. മാനേജർ (ഗ്രേഡ് എ) തസ്തികയിൽ നിയമനം നൽകും.

അപേക്ഷിക്കേണ്ട വിധം : ​w​w​w.​i​d​b​i.​c​o​m​ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം മനസ്സിലാക്കിയശേഷം ഓൺലൈനായി വേണം അപേക്ഷിക്കാൻ.
പാസ്‌പോർട്ട് സൈസ് ഫോട്ടോ, കൈയൊപ്പ് എന്നിവ അപ്ലോഡ് ചെയ്യണം. ജൂലായ്  11ന് എഴുത്തുപരീക്ഷ. സിലബസും മറ്റ് വിവരങ്ങളും വെബ്സൈറ്റിലുണ്ട്. കേരളത്തിൽ കൊച്ചിയാണ് ഏക പരീക്ഷാകേന്ദ്രം. അപേക്ഷ സ്വീകരിക്കേണ്ട അവസാന തീയതി മേയ് 22.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം