സഹപ്രവര്‍ത്തകയെ രക്ഷിക്കുന്നതിനിടെ ഐഎഎസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം ; ദുരൂഹതയെന്ന്‍ ബന്ധുക്കള്‍

സഹപ്രവര്‍ത്തകയെ രക്ഷിക്കുന്നതിനിടെ  ഐഎഎസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ഹരിയാന സ്വദേശിയായ ആഷിഷ് ദാഹിയയാണ് മരിച്ചത്.  സൗത്ത് ഡല്‍ഹിയിലെ ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് സംഭവം. ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശീലനത്തിന്റെ  അവസാന ദിവസം ആഘോഷിക്കവെ സഹപ്രവര്‍ത്തക സിമ്മിങ്ങ് പൂളില്‍ കാല്‍ തെന്നി വീണപ്പോള്‍ ആഷിഷ് ദഹിയയും മറ്റ് സഹപ്രവര്‍ത്തകരും രക്ഷിക്കാന്‍ വെള്ളത്തില്‍ ചാടുകയായിരുന്നു.

ഉദ്യോഗസ്ഥയെ രക്ഷിച്ചെങ്കിലും ആഷിഷ് ദഹിയയെ  വെള്ളത്തില്‍ അബോധാവസ്ഥയില്‍ കിടക്കുന്നതാണ് സഹപ്രവര്‍ത്തകര്‍ കണ്ടത്.ഉടനെ കരയ്ക്ക് കയറ്റി ഡോക്ടറെ വിളിച്ച് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. 2015ല്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് യോഗ്യത നേടിയ ആഷിഷ് പിന്നീട് ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസിലേക്ക് മാറുകയായിരുന്നു.

ആഷിഷിന് നന്നായി നീന്തല്‍ അറിയാമെന്നും മരണത്തില്‍ ദുരൂഹതയുന്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു.

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം