ഹൈദരാബാദ് യൂനിവേര്‍സിറ്റിയില്‍ വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

praveenഹൈദരാബാദ്: ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഒന്നാം വര്‍ഷ എം.എഫ്.എ (പെയിന്റിങ്) വിദ്യാര്‍ഥി പ്രവീണിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

ശനിയാഴ്ച പുലര്‍ച്ചെ പ്രവീണിനെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടനെ ക്യാമ്പസിലെ റസിഡന്റ് മെഡിക്കല്‍ ഓഫീസറെ വിവരമറിയിക്കുകയും അദ്ദേഹത്തിന്റെ സഹായത്തോടെ പ്രവീണിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. അവിടെവെച്ചാണ് മരണം സ്ഥിരീകരിച്ചത്.മഹ്ബുനഗര്‍ ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ഥിയാണ് പ്രവീണ്‍. ഈ വര്‍ഷം ജൂലൈയിലാണ് പ്രവീണ്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം നേടിയത്.
ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്ന് ഗച്ഛിബൗളി ഇന്‍സ്‌പെക്ടര്‍ രമേഷ് പറഞ്ഞു. പ്രാഥമിക പരിശോധയില്‍ ഹോസ്റ്റല്‍ മുറിയില്‍ നിന്നും ആത്മഹത്യാകുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം