വീട്ടിലുണ്ടാക്കാം കോള്‍ഡ് കോഫി

വീട്ടില്‍ വെച്ച് കോള്‍ഡ്‌ കോഫി ഉണ്ടാക്കുന്നത്  എങ്ങിനെ എന്നു നോക്കാം

അവശ്യ സാധനങ്ങള്‍

കാപ്പിപ്പൊടി രണ്ട് ടീസ്പൂണ്‍
പാല്‍ ഒരു കപ്പ്‌
ചോക്ലേറ്റ് രണ്ട് സ്‌കൂപ്പ്
പഞ്ചസാര പൊടിച്ചത് ആവശ്യത്തിന്‌
ചോക്ലേറ്റ് സോസ് ഒരു ടീസ്പൂണ്‍
ഐസ്‌ക്യൂബ് പാകത്തിന്‌

തയ്യാർ ചെയ്യുന്ന വിധം

കാപ്പിപ്പൊടി, പഞ്ചസാരപ്പൊടി, ഐസ്‌ക്യൂബ് ചോക്ലേറ്റ്, പാല്‍ എന്നിവ ചേര്‍ത്ത് ഐസ്‌ക്യൂബ് അലിഞ്ഞ് ചേരുന്നത് വരെ നന്നായി ഇളക്കിക്കൊണ്ടിരിക്കുക. അലിഞ്ഞു ചേര്‍ന്നതിനു ശേഷം ഐസ്‌ക്രീം വേണമെങ്കില്‍ ചേര്‍ക്കാവുന്നതാണ്. ഇളക്കി ചേര്‍ത്തതിനു ശേഷം ഗ്ലാസ്സിലേക്ക് പകര്‍ത്താം. ഇതിനു മുകളില്‍ ആവശ്യത്തിന് ഐസ്‌ക്യൂബുകളും വെച്ചാല്‍ കോള്‍ഡ് കോഫി തയ്യാർ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം