ദിവസവും ആപ്പിള്‍ കഴിച്ചാലുള്ള ഗുണങ്ങള്‍ ഇതൊക്കെയാണ്

 

ദിവസവും ആപ്പിള്‍ കഴിച്ചാലുള്ള ഗുണങ്ങള്‍ ഇതൊക്കെയാണ്…
ആപ്പിളില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. അത് ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു.ആപ്പിള്‍ രക്തത്തിന്റെ നൈട്രിക്ക് അമ്ലത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും രക്തം കട്ടപിടിക്കുന്ന അവസ്ഥ ഇല്ലാതാക്കുകയും ഹ്യദയസ്തംഭനം ഒഴിവാകുകയും ചെയ്യുന്നു. ആപ്പിളില്‍ ക്വര്‍സെറ്റിന്‍, ട്രൈറ്റെര്‍ ഫിനോയ്ഡ്‌സ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ക്യാന്‍സര്‍ തടയുന്നതില്‍ സഹായകരമാണ്. ഹശളലേ്യെപ്രത്യേകിച്ച് കോളന്‍ , ലംഗ്‌സ്, ബ്രെസ്റ്റ് ക്യാന്‍സറുകള്‍.
ദഹനപ്രശ്‌നങ്ങള്‍ മാറാന്‍ ആപ്പിള്‍ സഹായിക്കും. ഇതിലെ നാരുകളാണ് ഈ ഗുണം നല്‍കുന്നത്. പ്രമേഹം കുറയ്ക്കാന്‍ ആപ്പിള്‍ സഹായിക്കും. ഇതിലെ ഫൈറ്റോന്യൂട്രിയന്റുകള്‍ , ആന്റിഓക്‌സിഡന്റുകള്‍, പോളിഫിനോളുകള്‍ എന്നിവയാണ് ഇതിനു സഹായിക്കുന്നത്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോത് കുറയ്ക്കും. വിളര്‍ച്ചയുള്ളവര്‍ക്ക് കഴിയ്ക്കാന്‍ പറ്റിയ ഒരു ഫലവര്‍ഗമാണിത്.
ഇതില്‍ അയേണ്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ദിവസവും രണ്ടു മൂന്ന് ആപ്പിള്‍ കഴിയ്ക്കുന്നത് ശരീരത്തിന് ആവശ്യമായ മുഴുവന്‍ ഇരുമ്ബും ലഭിക്കാന്‍ സഹായിക്കും. നിങ്ങളുടെ തലച്ചോറിലെ കോശങ്ങള്‍ക്ക് ഉന്‍മേഷം നല്‍കാനും ബുദ്ധിശക്തി വര്‍ധിപ്പിക്കാന്‍ ആപ്പിളിന് പ്രത്യേക കഴിവുണ്ട്. പല്ലുകളുടെ തിളക്കം വര്‍ധിപ്പിക്കാന്‍ ആപ്പിള്‍ കഴിക്കുക. ദിവസവും ആപ്പിള്‍ കഴിച്ചാല്‍ തിളങ്ങുന്ന പല്ലുകള്‍ നിങ്ങള്‍ക്ക് ലഭിക്കും. ഒരാപ്പിള്‍ കഴിക്കുന്നതിലൂടെ ഒരു ദിവസം ആവശ്യമായ വിറ്റാമിന്‍ സിയുടെ 14 ശതമാനത്തോളം ലഭ്യമാകും . ഇതിലൂടെ പനി, ജല ദോഷം എന്നിവ വരുന്നത് തടയാന്‍ സാധിക്കും

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം