ഒന്പതു മാസം പ്രായമുള്ള കുഞ്ഞിനെ ഓട്ടോയിൽനിന്നു വലിച്ചെറിഞ്ഞു കൊന്ന ശേഷം വീട്ടമ്മയെ കൂട്ടമാനഭംഗത്തിനിരയാക്കി;

ഗുരുഗ്രാം: ഒന്പതു മാസം പ്രായമുള്ള കുഞ്ഞിനെ ഓട്ടോയിൽനിന്നു വലിച്ചെറിഞ്ഞ ശേഷം അമ്മയെ കൂട്ടമാനഭംഗത്തിനിരയാക്കി. ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു. ഭർത്താവുമായി വഴക്കിട്ടശേഷം വീട്ടിലേക്ക് ഓട്ടോയിൽ പോകുന്പോഴാണ് യുവതിക്കു നേരെ അതിക്രമമുണ്ടായത്.

ഓട്ടോയിൽ കയറിയപ്പോൾ മൂന്നു പേർ അതിലുണ്ടായിരുന്നെന്നും ഇവരാണ് ഡൽഹി-ഗുരുഗ്രാം എക്സ്പ്രസ് ഹൈവേയ്ക്കു സമീപമുള്ള റോഡിൽവച്ചെ തന്നെ മാനഭംഗപ്പെടുത്തയതെന്നും യുവതി പോലീസിനോട് പറഞ്ഞു. ആദ്യം കുഞ്ഞിനെ വലിച്ചെറിഞ്ഞു എന്നു മാത്രമാണ് യുവതി പോലീസിനോട് പറഞ്ഞിരുന്നത്. പിന്നീട് കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് മാനഭംഗം നടന്നതായും യുവതി വെളിപ്പെടുത്തിയത്.

സംഭവത്തിൽ പോലീസ് കൊലപാതകത്തിനും മാനഭംഗത്തിനും കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം