കിടിലന്‍ ഫോണുമായി ഹോണര്‍; 7x ഫോണ്‍ ഡിസംബറില്‍

ഹോണര്‍ വീണ്ടുമൊരു പുതിയ ഫോണ്‍ ഇന്ത്യയില്‍ എത്തിക്കാന്‍ പോകുന്നു. ഹോണര്‍ 7X എന്ന ഫോണ്‍ ഔദ്യോഗികമായി ചൈനയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നു വേരിയന്റുകളിലാണ് ഈ ഫോണ്‍ എത്തിയത്. എല്ലാ ഫോണുകള്‍ക്കും 4ജി റാം ആണ് നല്‍കിയിരിക്കുന്നത്

ഹോണര്‍ 7Xന്റെ സവിശേഷതകള്‍..

5.93ഇഞ്ച് FHD+ 2.5ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേയുളള ഈ ഫോണിന് 2160X1080 പിക്‌സല്‍ റസൊല്യൂഷന്‍ ആണ്. ഒക്ടാകോര്‍ കിരിന്‍ പ്രോസസര്‍ ഉളള ഈ ഫോണിന് ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് നല്‍കിയിരിക്കുന്നത്. 256ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഇന്റേര്‍ണല്‍ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാം.

ഡ്യുവല്‍ ക്യാമറ സെറ്റപ്പുളള ഈ ഫോണിന് 16എംപി പ്രൈമറി ക്യാമറയും 2എംപി സെല്‍ഫിയുമാണ്. കൂടാതെ 8എംപി സെല്‍ഫി ക്യാമറയില്‍ മികച്ച സെല്‍ഫികളും വീഡിയോകളും എടുക്കാം. 4ജി വോള്‍ട്ട്, വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ് എന്നിവ ഹോണര്‍ 7X ന്റെ മറ്റു സവിശേഷതകളാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം