ഹോളിവുഡ് താരം ജോണ്‍ ഹര്‍ട്ട് അന്തരിച്ചു

ലണ്ടൻ: ഹോളിവുഡ് താരം ജോണ്‍ ഹർട്ട് (77) അന്തരിച്ചു. ദ എലഫെന്‍റ് മാൻ, എ മാൻ ഫോർ ഓൾ സീസണ്‍സ്, എലീയൻ. മിഡ്നൈറ്റ് എക്സ്പ്രസ്, ഹാരിപോട്ടർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ജോണ്‍ ഹർട്ട്. അർബുദ രോഗബാധിതനായി ഏറെ നാൾ ചികിത്സയിലായിരുന്നു അദ്ദേഹം. ബാഫ്ത, ഗോൾഡൻ ഗ്ലോബ് പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. സിനിമയ്ക്കു പുറമേ ടെലിവിഷൻ നാടകരംഗത്തും ഹർട്ട് സജീവമായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം