ഏഷ്യാ കപ്പ് ഹോക്കിയില്‍ നീലപ്പടയുടെ തേരോട്ടം. സൂപ്പര്‍ഫോര്‍ പോരാട്ടത്തില്‍ മലേഷ്യയെ രണ്ടിനെതിരെ ആറു ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ.

ഏഷ്യാ കപ്പ് ഹോക്കിയില്‍ നീലപ്പടയുടെ തേരോട്ടം. സൂപ്പര്‍ഫോര്‍ പോരാട്ടത്തില്‍ മലേഷ്യയെ രണ്ടിനെതിരെ ആറു ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ. ആകാശ്ദീപ് സിങ് (14), ഹര്‍മന്‍പ്രീത് സിങ് (19), എസ്.കെ. ഉത്തപ്പ (24), ഗുര്‍ജന്ദ് സിങ് (33), എസ്.വി. സുനില്‍ (40), സര്‍ദാര്‍ സിങ് (60) എന്നിവരാണ് ഇന്ത്യയ്ക്കായി ഗോള്‍ നേടിയത്. റാസി റഹീം (50), റംദാന്‍ റോസ്ലി (59) എന്നിവരാണ് മലേഷ്യയ്ക്കായി ലക്ഷ്യം കണ്ടത്.

മലേഷ്യയ്‌ക്കെതിരായ വിജയത്തോടെ നാലു പോയിന്റുമായി ഇന്ത്യ സൂപ്പര്‍ഫോറില്‍ ഒന്നാമതെത്തി. പാക്കിസ്ഥാനെതിരെ ഒരു മല്‍സരം കൂടി അവശേഷിക്കെ ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കുകയും ചെയ്തു.

കഴിഞ്ഞ മല്‍സരത്തില്‍ ദക്ഷിണകൊറിയയ്‌ക്കെതിരെ ഇന്ത്യ സമനില വഴങ്ങിയിരുന്നു. ശനിയാഴ്ചയാണ് പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ മല്‍സരം. പ്രാഥമിക റൗണ്ടില്‍ കണ്ടുമുട്ടിയപ്പോള്‍ ഇന്ത്യ പാക്കിസ്താനെ 31നു തകര്‍ത്തിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം