ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം നാളെ

xmതിരുവനതപുരം: ഈ വര്‍ഷത്തെ പ്ലസ് ടു, വൊക്കേഷനല്‍ ഹയര്‍സെക്കണ്ടറി പരീക്ഷാഫലങ്ങള്‍ നാളെ പ്രഖ്യാപിക്കും. ചീഫ് സെക്രട്ടറിയായിരിക്കും ഫലം പ്രഖ്യാപിക്കുന്നത്. പരീക്ഷാ ബോ‍ര്‍ഡ് യോഗം ചേര്‍ന്ന് ഫലം അന്തിമമായി വിലയിരുത്തി. കഴിഞ്ഞതവണ 93.96 ശതമാനമായിരുന്നു പ്ലസ് ടു വിജയം. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും 10 മാര്‍ക്ക് കഴിഞ്ഞ തവണ മോഡറേഷന്‍ നല്‍കിയിരുന്നു. ഈ വര്‍ഷം മോഡറേഷന്‍ കഴിഞ്ഞ വര്‍ഷത്തെക്കേള്‍ കൂടിയെന്നാണ് വിവരം. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി പരീക്ഷാഫലം പുറത്തുവരുന്നതിന് മുമ്പ് തന്നെ ഇത്തവണ വിദ്യാര്‍ത്ഥികള്‍ക്ക് ഉത്തരസൂചിക നല്‍കിയിരുന്നു. പുനര്‍മൂല്യനിര്‍ണ്ണയത്തിനുള്ള തിരക്ക് ഒഴിവാക്കാനാണിത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം